കണ്ണൂര്‍ : കരിക്കോട്ടക്കരിയില്‍ 2 മാവോയിസ്റ്റുകള്‍ക്ക് വെടിയേറ്റു. പൊലീസുമായുണ്ടായ ഏറ്റുമുട്ടലിലാണ് വെടിയേറ്റത്. പരിക്കേറ്റവരുമായി മാവോയിസ്റ്റുകള്‍ വനത്തിലേക്ക് കടന്നു.
പൊലീസ് പരിശോധന ശക്തമാക്കിയിരിക്കുകയാണ്. എടിഎസ് ഡിഐജി പുട്ട വിമലാദിത്യയുടെ നേതൃത്വത്തിലുള്ള സംഘവും തണ്ടര്‍ബോള്‍ട്ടും വനത്തിനുള്ളില്‍ പരിശോധന നടത്തുകയാണ്.