അഹമ്മദാബാദ് : പാർട്ടിയെ ശക്തിപ്പെടുത്താൻ ലക്ഷ്യമിട്ട് നടത്തുന്ന എ ഐ സി സി സമ്മേളനത്തിന് ഗുജറാത്തിൽ തുടക്കം. വിശാല പ്രവർത്തക സമിതി യോഗം ആരംഭിച്ചു.
ഇതിൽ 169 പ്രതിനിധികളാണ് പങ്കെടുക്കുന്നത്. സംഘടന ചുമതലയുള്ള കെ സി വേണുഗോപാൽ പറഞ്ഞത് കേരളത്തിലെ പുനഃസംഘടന ഉടനുണ്ടാകുമെന്നാണ്. പ്രിയങ്കയുടെ അസാന്നിധ്യം ചർച്ചയാക്കേണ്ടതില്ലെന്നും, അക്കാര്യം നേരത്തെ അറിയിച്ചതാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
കൊടിക്കുന്നിൽ സുരേഷ് പറഞ്ഞത് പാർട്ടിയെ താഴെത്തട്ടിൽ നിന്ന് ശക്തിപ്പെടുത്തണമെന്നാണ്. കേരളത്തിൽ സിപിഐഎമ്മിനെയും ബി ജെ പിയെയും എങ്ങനെയാണ് നേരിടേണ്ടത് എന്നതിനെക്കുറിച്ച് ചർച്ച ചെയ്യണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.