തിരുവനന്തപുരം : സ്കൂൾ വിദ്യാർത്ഥിയെ പീഡിപ്പിച്ച കേസിൽ 19 കാരൻ അറസ്റ്റിൽ. കണ്ടല കണ്ണംകോട് ഷമീര്‍ മന്‍സിലില്‍ മുഹമ്മദ് ഹസന് എന്ന ആസിഫ് (19) ആണ് അറസ്റ്റിലായത്. ഇരട്ടകളിൽ ഒരാളായതിനാൽ പ്രതിയെ തിരിച്ചറിയാൻ പൊലീസിന് കുറച്ച് ബുദ്ധിമുട്ടേണ്ടതായി വന്നു.
17കാരിയുടെ വീട്ടുകാർ നൽകിയ പരാതിയിലാണ് കേസെടുത്തത്. പ്രതിയെ പിടിക്കാനെത്തി പൊലീസ് ഒരേപോലെയുള്ള രണ്ടു പേരെ കണ്ട് ഞെട്ടി. തുടർന്ന് ഇരട്ടകളായ ആസിഫിനെയും സഹോദരനെയും കസ്റ്റഡിയിലെടുക്കുകയായിരുന്നു. അതിജീവതയെ സ്റ്റേഷനിലെത്തിച്ച് പ്രതിയെ തിരിച്ചറിഞ്ഞ ശേഷമാണ് പൊലീസ് അറസ്റ്റ് രേഖപ്പെടുത്തിയത്. 450, 366 എ, 354 എ (1) (എൻ), 376(2)(എൻ) തുടങ്ങി വിവിധ വകുപ്പുകൾ ചുമത്തിയാണ് കേസ്.