


പത്തനംതിട്ട : പത്തനംതിട്ട തിരുവല്ലയിൽ നഴ്സിങ് വിദ്യാർഥിയായ 19കാരനെ വീട്ടിലെ കിടപ്പുമുറിയിൽ മരിച്ച നിലയിൽ കണ്ടെത്തി. കുറ്റൂർ തലയാർ മട്ടയ്ക്കൽ വീട്ടിൽ അനിൽ ജോസിന്റെ മകൻ ആരോൺ അനിൽ ജോസിനെയാണ് മരിച്ച നിലയിൽ കണ്ടെത്തിയത്.
ഇന്നലെ രാത്രി 9 മണിയോടെയായിരുന്നു സംഭവം. തമിഴ്നാട്ടിലെ നഴ്സിങ് കോളജിൽ ഒന്നാംവർഷ വിദ്യാർഥിയായിരുന്നു ആരോൺ. നിരന്തരമായ മൊബൈൽ ഫോൺ ഉപയോഗിച്ചിരുന്ന ആരോണിന്റെ ഫോൺ കഴിഞ്ഞ രണ്ടു ദിവസമായി തകരാറിൽ ആയിരുന്നു. ഇതേ തുടർന്നുള്ള മനോവിഷമമാണ് ആത്മഹത്യയിലേക്ക് നയിച്ചത് എന്നാണ് വിവരം.