കോഴിക്കോട് : കൊയിലാണ്ടിയിൽ ട്രെയിൻ തട്ടി 17 വയസുകാരൻ മരിച്ചു. നടുവണ്ണൂർ തുരുത്തിമുക്ക് കാവിൽ ഷിബിൻ(17) ആണ് മരിച്ചത്.
ശനിയാഴ്ച വൈകിട്ടോടെ കൊയിലാണ്ടി റെയിൽവേ സ്റ്റേഷന് സമീപത്താണ് അപകടം നടന്നത്. പാളത്തിന് സമീപത്ത് കൂടി നടക്കുകയായിരുന്ന ഷിബിനെ സമ്പർക്കക്രാന്തി എക്സ്പ്രസ് ഇടിക്കുകയായിരുന്നു. മൃതദേഹം കൊയിലാണ്ടി താലൂക്ക് ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്.