തിരുവനന്തപുരം:വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖത്തേക്ക് 17 ക്രെയിനുകള്‍ കൂടി ചൈനയില്‍ നിന്ന് ഉടനെത്തും. രണ്ടാം ഘട്ടത്തില്‍ മൂന്ന് കപ്പലുകളിലായി അടുത്ത മാസം 4,17,23 തീയതികളിലായാണ് വിഴിഞ്ഞം തീരത്തെത്തുക. നേരത്തെ ഒക്ടോബറില്‍ ആദ്യ ഘട്ടമായി 15 ക്രെയിനുകളെത്തിച്ചിരുന്നു.
14 കാന്റിലിവര്‍ റെയില്‍മൗണ്ടഡ് ഗാന്‍ട്രി ക്രെയിനുകളും നാല് ഷിപ്പ് ടു ഷോര്‍ ക്രെയിനുകളുമാണ് അടുത്ത മാസം 3 കപ്പലുകളിലായി എത്തുകയെന്ന് മന്ത്രി വി.എന്‍ വാസവന് പറഞ്ഞു. ആദ്യ കപ്പലില്‍ ആറ് കാന്റിലിവര്‍ റെയില്‍മൗണ്ടഡ് ഗാന്‍ട്രി ക്രെയിനുകളുണ്ടാകും.രണ്ടാം കപ്പലില്‍ രണ്ട് ഷിപ്പ് ടു ഷോര്‍ ക്രെയിനും നാല് കാന്റിലിവര്‍ റെയില്‍മൗണ്ടഡ് ഗാന്‍ട്രി ക്രെയിനുകളും മൂന്നാം കപ്പലില്‍ രണ്ട് ഷിപ്പ് ടു ഷോര്‍ ക്രെയിനും മൂന്ന് കാന്റിലിവര്‍ റെയില്‍മൗണ്ടഡ് ഗാന്‍ട്രി ക്രെയിനുകളുമുണ്ടാകും.
നേരത്തെ ഒക്ടോബറില്‍ ആദ്യ ഘട്ടമായി 15 ക്രെയിനുകളെത്തിച്ചിരുന്നു. തുറമുഖത്തിന്റെ പുലിമുട്ട് നിര്‍മാണം മെയ് മാസം പൂര്‍ത്തിയാക്കും. ചുറ്റുമതില്‍ കെട്ടുന്നതില്‍ തര്‍ക്കമുണ്ട്. കുരിശടി മാറ്റുന്നതില്‍ ചര്‍ച്ച നടക്കുകയാണ്. സമയബന്ധിതമായി ഇതും പരിഹരിക്കും. വയബിലിറ്റി ഗ്യാപ് ഫണ്ട് ഉടന്‍ ലഭ്യമാക്കുമെന്നും മന്ത്രി വ്യക്തമാക്കി.