


തിരുവനന്തപുരം : മേക്കപ്പ് ആര്‍ട്ടിസ്റ്റ് സീമ വിനീത് ഉൾപ്പെടെ 15 ട്രാൻസ്ജെൻഡേഴ്സ് ബിജെപിയിൽ ചേര്‍ന്നു. ബിജെപി സംസ്ഥാന അധ്യക്ഷന്‍ രാജീവ് ചന്ദ്രശേഖറാണ് ഷാള്‍ അണിയിച്ച് സീമ വിനീതിനേയും മറ്റുള്ളവരേയും പാര്‍ട്ടിയിലേക്ക് സ്വീകരിച്ചത്. തിരുവനന്തപുരം മാരാര്‍ജി ഭവനില്‍ ചടങ്ങ് നടന്നത്ത്. സീമ വിനീതിന് പുറമേ ഭരതനാട്യം കലാകാരി അദ്രിജയും സോഷ്യല്‍ മീഡിയ ഇന്‍ഫ്ളുവന്‍സര്‍മാരായ പതിനഞ്ചോളം ട്രാൻസ്ജെൻഡേഴ്സുമാണ് ബിജെപിയില്‍ ചേര്ന്നത്ത്.