തൊടുപുഴ : പൂപ്പാറയ്ക്ക് സമീപം തമിഴ്നാട് ട്രാൻസ്പോർട്ട് കോർപറേഷൻ ബസ് അപകടത്തിൽപ്പെട്ട് 15 പേർക്ക് പരിക്ക്. മൂന്ന് പേരുടെ നില ഗുരുതരമാണ്. ഇവരെ മെഡിക്കൽ കോളജ് ആശുപത്രിയിലേക്ക് മാറ്റി.
മധുരയിൽ നിന്നു മൂന്നാറിലേക്ക് പോകുകയായിരുന്ന ബസ് നിയന്ത്രണം നഷ്ടപ്പെട്ട് റോഡരികിലെ പാറക്കെട്ടിലേക്ക് ഇടിച്ചു കയറുകയായിരുന്നു. ബസിന്റെ മുൻഭാഗം പൂർണമായും തകർന്നു. പരിക്കേറ്റവരെ നാട്ടുകാരും മറ്റു വാഹനങ്ങളിൽ ഇതുവഴി വന്നവരും ചേർന്നാണ് ആശുപത്രിയിൽ എത്തിച്ചത്.