കൊച്ചി : നടിയെ ആക്രമിച്ച കേസിൽ മുൻ ഡി ജി പിയായ ആർ ശ്രീലേഖയ്ക്കെതിരെ കോടതിയലക്ഷ്യ ഹർജി നൽകി അതിജീവിത. ഇവർ ഹർജി നൽകിയിരിക്കുന്നത് കേസിൽ ദിലീപിനെതിരെ തെളിവില്ലെന്നുള്ള ശ്രീലേഖയുടെ പ്രസ്താവനക്കെതിരെയാണ്.
നടി ഹർജി നൽകിയത് വിചാരണ കോടതിയിലാണ്. ഹർജിയിലെ വാദം നിരവധി തെളിവുകള്‍ ഉള്ള കേസില്‍ തെളിവില്ലെന്ന് പറയുന്നത് കോടതിയലക്ഷ്യത്തിൻ്റെ പരിധിയിൽ വരുമെന്നാണ്.
കോടതി ഹർജി ഇന്ന് പരിഗണിച്ചേക്കും. ഈ കേസിൻ്റെ അന്തിമവാദം ഇന്ന് ആരംഭിക്കാനാണ് സാധ്യത.
കേസിൽ കഴിഞ്ഞ ദിവസം അതിജീവിത രാഷ്ട്രപതിക്ക് കത്തയച്ചിരുന്നു.