പാലക്കാട് : യാക്കോബായ – ഓർത്തഡോക്സ് സഭാ തർക്കത്തിൽ യാക്കോബായ കൈവശം വച്ചിരുന്ന വസ്തുക്കൾ സീൽ ചെയ്തു. 3 കുരിശടികളും, പാരിഷ് ഹാളും ആണ് സീൽ ചെയ്തത്.
ചാലിശേരിയിലെ വസ്തുക്കളാണ് ഇവ. നടപടി സ്വീകരിച്ചത് ജില്ലാ ഭരണകൂടമാണ്. പോലീസിൻ്റെ സഹായത്തോടെയാണ് നടപടിയുണ്ടായത്.
ഹൈക്കോടതി നിർദ്ദേശമനുസരിച്ച് പാലക്കാട് ജില്ലാ കളക്ടർ നിർദേശം നൽകി, ഒറ്റപ്പാലം സബ് കളക്ടർ മിഥുൻ പ്രേമരാജിൻ്റെ നേതൃത്വത്തിലാണ് നടപടികൾ പൂർത്തിയാക്കിയത്. റവന്യു ഉദ്യോഗസ്ഥരും നൂറോളം പോലീസ് ഉദ്യോഗസ്ഥരും ചേർന്നായിരുന്നു ഇത്.
കുരിശടികൾ, പാരിഷ് ഹാൾ എന്നിവിടങ്ങളിലെ പൂട്ടുകൾ സീൽ ചെയ്ത് നോട്ടീസ് പതിപ്പിച്ചു. ഇതേ നടപടിക്കായി ഒക്ടോബറിൽ വൻ പോലീസ് സന്നാഹം എത്തിയിരുന്നെങ്കിലും, കടുത്ത എതിർപ്പിനെത്തുടർന്ന് പിന്മാറുകയായിരുന്നു. അതേസമയം, ഇന്ന് പ്രതിഷേധമൊന്നും ഉണ്ടായില്ല.