ദുബായ് : അണ്ടര്‍ 19 ഏഷ്യാ കപ്പ് ഫൈനലില്‍ ഇന്ത്യയെ തകര്‍ന്ന് ബംഗ്ലാദേശിന് കിരീടം. 59 റണ്‍സിനാണ് ബംഗ്ലാദേശിന്റെ വിജയം. ബംഗ്ലാദേശ് ഉയര്‍ത്തിയ 199 റണ്‍സ് വിജയലക്ഷ്യം പിന്തുടര്ന്ന് ഇന്ത്യ 35.2 ഓവറില്‍ 139 റണ്‍സിന് പുറത്തായി. 65 പന്തില്‍ 26 റണ്‍സ് നേടിയ നായകന് മുഹമ്മദ് അമാനാണ് ഇന്ത്യയുടെ ടോപ് സ്കോറര്‍.
ആന്‍ഡ്രെ സിദാര്‍ദ്ധ്(20), കെ പി കാര്‍ത്തികേയ(21),ഹര്‍ദിക് രാജ്(24), ചേതന്‍ ശര്‍മ(10), എന്നിവരാണ് ഇന്ത്യന്‍ നിരയില്‍ രണ്ടക്കം കടന്നവര്‍. ബംഗ്ലാദേശിനായി ഹക്കിം തമിം, ഹെസെയ്ന്‍ ഇമൊന്, എന്നിവര്‍ മൂന്ന് വിക്കറ്റ് വിഴത്തിയപ്പോള് അന് ഫഹദ് രണ്ടും റിസാന് ഹൊസന്‍, അറൂഫ് മൃദ എന്നിവര്‍ ഒന്നു വീതം വിക്കറ്റുകളും വീഴ്ത്തി.
ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിനിറങ്ങിയ ബംഗ്ലാദേശ് 49.1 ഓവറില്‍ 198 റണ്സിദ് എല്ലാവരും പുറത്തായിരുന്നു. മുഹമ്മദ് റിസാന് ഹൊസ്സന്‍ (47), മുഹമ്മദ് ഷിഹാബ് ജെയിംസ് (40) എന്നിവരുടെ ഇന്നിംഗ്സുകളാണ് ഭേദപ്പെട്ട സ്കോറിലേക്ക് നയിച്ചത്.