കൊച്ചി : ആഗോള സുറിയാനി ഓര്‍ത്തഡോക്സ് സഭയുടെ പരമാധ്യക്ഷന്‍ ഇഗ്നാത്തിയോസ് അഫ്രേം ദ്വിതിയന്‍ പാത്രിയര്‍ക്കീസ് ബാവ കേരള സന്ദര്‍ശനം വെട്ടിച്ചുരുക്കി. പത്ത് ദിവസത്തെ സന്ദര്‍ശനത്തിനായി കേരശത്തിലെത്തിയ പാത്രിയര്‍ക്കീസ് ബാവ ചൊവാഴ്ച രാവിലെ 9.30 ന് ദമാസ്കസിലേക്ക് മടങ്ങും. സിറിയയിലെ സംഘര്‍ഷാവസ്ഥ കണക്കിലെടുത്താണ് തീരമാനം.
കേരളത്തില്‍ 10 ദിവസത്തെ സന്ദര്‍ശനത്തിനായാണ് പാത്രിയര്‍ക്കീസ് ബാവ കൊച്ചിയില്‍ എത്തിയത്. 17ാം തീയതി ദമാസ്കസിലേക്ക് മടങ്ങുമെന്നായിരുന്നു നേരത്തെ അറിയിച്ചിരുന്നത്. സിറിയയിലെ സംഘര്‍ഷാവസ്ഥ കണക്കിലെടുത്ത് ഉടന്‍ മടങ്ങേണ്ടതുണ്ടെന്ന് പാത്രിയര്‍ക്കീസ് ബാവ സഭാ ഭാരവാഹികളെ അറിയിക്കുകയായിരുന്നു.
പ്രധാനമായും ബസേിയോസ് തോമസ് പ്രഥമന്‍ ബാവായുടെ 40ാം ചരമദിന ചടങ്ങില്‍ പങ്കെടുക്കാനാണ് പാത്രിയര്‍ക്കീസ് ബാവ കേരളത്തില്‍ എത്തിയത്. ഇന്ന് വൈകീട്ട് നടക്കുന്ന എപ്പിസ്കോപ്പല്‍ സുന്നഹദോസിലും നാളെ തോമസ് പ്രഥമന്‍ ബാവയുടെ 40ാം ചരമദിന ചടങ്ങുകളിലും പങ്കെടുത്ത ശേഷം മടങ്ങാനാണ് തീരുമാനം.