കൊച്ചി : കോണ്‍ക്രീറ്റ് മിക്സിംഗ് യൂണിറ്റ് വൃത്തിയാക്കുന്നതിനിടെ മെഷീനില്‍ കുടുങ്ങിയ തൊഴിലാളി മരിച്ചു. നെടുമ്പാശ്ശേരി കപ്രശ്ശേരി ആലഞ്ചേരി മറ്റത്ത് വീട്ടില്‍ പ്രദീപാണ് (45) മരിച്ചത്.
ബിനാനിപുരം പോലീസ് സ്റ്റേഷന് സമീപത്ത് വെള്ളിയാഴ്ച വൈകീട്ടാണ് സംഭവം. മുപ്പത്തടം കാട്ടിപ്പറമ്പില്‍ വീട് നിർമാണ ജോലിക്ക് ശേഷം കോണ്‍ക്രീറ്റ് മിക്സിംഗ് യൂണിറ്റ് വൃത്തിയാക്കുന്നതിനിടെയാണ് പ്രദീപ് മെഷീനില്‍ കുടുങ്ങിയത്.
പോലീസ് എത്തി മൃതദേഹം കളമശേരി മെഡിക്കല്‍ കോളജ് ആശുപത്രിയിലേക്ക് മാറ്റി.