ന്യൂഡൽഹി : രാജ്യത്തെ 21 വ്യാജ സര്‍വകലാശാലകളുടെ പട്ടിക പുറത്തുവിട്ട് യൂണിവേഴ്സിറ്റി ഗ്രാന്റ്സ് കമ്മീഷന്. ഏറ്റവുമധികം വ്യാജ സര്‍വകലാശാലകള്‍ ഡല്‍ഹിയിലും ഉത്തര്‍പ്രദേശിലുമാണ് പ്രവർത്തിക്കുന്നത്. ഡൽഹിയിൽ എട്ടും യുപിയിൽ നാലെണ്ണവുമാണ്.
ആന്ധ്രാപ്രദേശ്, പശ്ചിമ ബംഗാള്‍, കേരളം എന്നിവിടങ്ങളില്‍ രണ്ടെണ്ണം വീതവും മഹാരാഷ്ട്ര, കര്‍ണാടക, പുതുച്ചേരി എന്നിവയില്‍ ഓരോ വ്യാജ സര്‍വകലാശാലയാണുള്ളത്.
വ്യാജ സര്‍വകലാശാലകളുടെ പട്ടിക :-
ഡല്‍ഹി: ഓള് ഇന്ത്യ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് പബ്ലിക് ആന്‍ഡ് ഫിസിക്കല്‍ ഹെല്‍ത്ത് സയന്‍സസ്, വാണിജ്യ സര്‍വകലാശാല, ദര്യഗഞ്ച്, യുണൈറ്റഡ് നേഷന്‍സ് യൂണിവേഴ്സിറ്റി , വൊക്കേഷണല്‍ യൂണിവേഴ്സിറ്റി , കേന്ദ്രീകൃത ജൂറിഡിക്കല്‍ യൂണിവേഴ്സിറ്റി, ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് സയന്‍സ് ആന്‍ഡ് എൻജിനിയറിംഗ്, സ്വയം തൊഴിലിനായി വിശ്വകര്‍മ ഓപ്പണ്‍ യൂണിവേഴ്സിറ്റി,ആധ്യാത്മിക് വിശ്വവിദ്യാലയം (ആത്മീയ സര്‍വകലാശാല)
ഉത്തര്‍പ്രദേശ്: ഗാന്ധി ഹിന്ദി വിദ്യാപീഠ്, മഹാമായ സാങ്കേതിക സര്‍വകലാശാല, നേതാജി സുഭാഷ് ചന്ദ്രബോസ് യൂണിവേഴ്സിറ്റി (ഓപ്പണ്‍ യൂണിവേഴ്സിറ്റി), ഭാരതീയ ശിക്ഷാ പരിഷത്ത്,
ആന്ധ്രപ്രദേശ്: ക്രൈസ്റ്റ് ന്യൂ ടെസ്റ്റ്മെന്റ് ഡീംഡ് യൂണിവേഴ്സിറ്റി, ബൈബിള്‍ ഓപ്പണ്‍ യൂണിവേഴ്സിറ്റി ഓഫ് ഇന്ത്യ,
പശ്ചിമ ബംഗാള്‍: ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ആള്‍ട്ടര്‍നേറ്റീവ് മെഡിസിന്, ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ആള്‍ട്ടര്‍നേറ്റീവ് മെഡിസിന് ആന്‍ഡ് റിസര്‍ച്ച്.
കേരളം: ഇന്റര്‍നാഷണല്‍ ഇസ്ലാമിക് യൂണിവേഴ്സിറ്റി ഓഫ് പ്രൊഫെറ്റിക് മെഡിസിന് , സെന്റ് ജോണ്‍സ് യൂണിവേഴ്സിറ്റി.
കര്‍ണാടക: ബദഗന്‍വി സര്‍ക്കാര്‍ വേള്‍ഡ് ഓപ്പണ്‍ യൂണിവേഴ്സിറ്റി എഡ്യൂക്കേഷന്‍ സൊസൈറ്റി. മഹാരാഷ്ട്ര: രാജ അറബിക് യൂണിവേഴ്സിറ്റി. പുതുച്ചേരി : ശ്രീ ബോധി അക്കാദമി ഓഫ് ഹയര്‍ എജ്യുക്കേഷന്‍