മുംബൈ : മഹാരാഷ്ട്ര ഉപമുഖ്യമന്ത്രിയായി ശിവസേന അധ്യക്ഷന്‍ ഏക്നാഥ് ഷിന്‍െഡെ വൈകീട്ട് സത്യപ്രതിജ്ഞ ചെയ്യുമെന്ന് പാര്‍ട്ടി നേതാവ് ഉദയ് സാമന്ത്. ഇതോടെ ഉപമുഖ്യമന്ത്രി സ്ഥാനം ഷിന്‍ഡെ ഏറ്റെടുക്കുമോയെന്ന കാര്യത്തിലെ അനിശ്ചിതത്വത്തിന് വിരാമമായി. വൈകീട്ട് അഞ്ചരയ്ക്ക് മഹാരാഷ്ട്രയുടെ പുതിയ മുഖ്യമന്ത്രിയായി ദേവന്ദ്ര ഫഡ്നാവിസ് ചുമതലയേല്‍ക്കും.
പ്രധാനമന്ത്രി നരേന്ദ്രമോദി ഉള്‍പ്പടെയുള്ള പ്രമുഖര്‍ ചടങ്ങില്‍ പങ്കെടുക്കും. ഉപമുഖ്യമന്ത്രിമാരായി ഏക്നാഥ് ഷിന്‍ഡെയും എന്‍സിപി അധ്യക്ഷന്‍ അജിത് പവാറും സത്യപ്രതിജ്ഞ ചെയ്യും. ഷിന്‍ഡെയുമായി തങ്ങള്‍ ചര്‍ച്ച നടത്തിയതായും ഉപമുഖ്യമന്ത്രിയാകുമെന്ന് അറിയിച്ച് കത്ത് നല്‍കിയതായും ഇത് ഗവര്‍ണര്‍ക്ക് കൈമാറാനാണ് താന്‍ ഇവിടെ എത്തിയതെന്നും രാജ്ഭവന് പുറത്ത് ഉദയ് സാമന്ത് മാധ്യമങ്ങളോട് പറഞ്ഞു.
മുഖ്യമന്ത്രി സ്ഥാനത്തെ ചൊല്ലി സഖ്യകക്ഷികള്‍ക്കിടയില്‍ അഭിപ്രായ വ്യത്യാസമില്ലെന്നും അദ്ദേഹം പറഞ്ഞു. തന്റെ ടീമിനൊപ്പം ചേരാന്‍ ഫഡ്നാവിസ് വ്യക്തിപരമായി ഷിന്‍ഡെയോട് അഭ്യര്‍ഥിച്ചിരുന്നു. ആ അഭ്യര്‍ഥന ഷിന്‍ഡെ മാനിച്ചതായും സാമന്ത് പറഞ്ഞു. മുഖ്യമന്ത്രിയായിരുന്ന കാലത്ത് ജനം ആഗ്രഹിച്ച രീതിയില്‍ പ്രവര്‍ത്തിക്കാന്‍ ഷിന്‍ഡെയ്ക്ക് കഴിഞ്ഞു. സംസ്ഥാനത്തിന്റെ വികസനത്തിനും ജനങ്ങളുടെ ക്ഷേമത്തിനും അദ്ദേഹം സര്‍ക്കാരില്‍ ചേരേണ്ടത് അനിവാര്യമായിരുന്നെന്നും സാമന്ത് പറഞ്ഞു.
മറ്റ് ആരെയെങ്കിലും ഉപമുഖ്യമന്ത്രിയാക്കണമെന്നും പാര്‍ട്ടിയെ ശക്തിപ്പെടുത്താന്‍ താന്‍ പ്രവര്ത്തിക്കണമെന്നതുമായിരുന്നു ഫഡ്നാവിസിന്റെ തീരുമാനം. എന്നാല്‍ എംഎല്‍എമാരുടെയും പാര്‍ട്ടിയുടെയും തീരുമാനമനുസരിച്ചാണ് ഷിന്‍ഡെ ഉപമുഖ്യമന്ത്രി സ്ഥാനം ഏറ്റെടുക്കുന്നതെന്നും സാമന്ത് പറഞ്ഞു.