ലഖ്നൗ : ഉത്തർപ്രദേശിലെ മഹാ കുംഭമേള നടക്കുന്ന പ്രദേശം ഇനി പുതിയ ജില്ല. മഹാ കുംഭമേള എന്നാണ് പുതിയ ജില്ലയുടെ പേര്. യുപി സർക്കാരാണ് ജില്ലയായി പ്രഖ്യാപിച്ചത്.
കുംഭമേളയുടെ സുഗമമായ നടത്തിപ്പിനു വേണ്ടിയാണ് പുതിയ ജില്ല എന്നാണ് സർക്കാർ വിശദീകരിക്കുന്നത്. 12 വർഷത്തിൽ ഒരിക്കലാണ് പ്രയാഗ്രാജിൽ കുംഭമേള നടക്കുന്നത്.
അടുത്ത വർഷം കുംഭമേള നടക്കുന്നുണ്ട്. 2025 ജനുവരി 13 മുതൽ ഫെബ്രുവരി 26 വരെയാണ് മേള.