തിരുവനന്തപുരം : പാലക്കാട്ടെ ഉപതെരഞ്ഞെടുപ്പ് തോൽവിയിൽ കേന്ദ്ര നേതൃത്വത്തിന് റിപ്പോർട്ട് സമർപ്പിച്ച് ബിജെപി സംസ്ഥാന നേതൃത്വം.
പാലക്കാട്ട് ബിജെപിക്ക് മത്സരിപ്പിക്കാനാകുന്ന ഏറ്റവും മികച്ച സ്ഥാനാർഥി തന്നെയായിരുന്നു സി. കൃഷ്ണകുമാർ. ശോഭാ സുരേന്ദ്രൻ, എൻ. ശിവരാജൻ ഉൾപ്പെടെയുള്ളവർ സ്ഥാനാർഥിക്കെതിരെ പ്രവർത്തിച്ചുവെന്നും റിപ്പോർട്ടിൽ വിമർശനം ഉണ്ട്.
കണ്ണാടി പഞ്ചായത്തിൽ വോട്ട് മറിക്കാൻ ശ്രമം നടത്തി. വോട്ട് മറിക്കുന്നതിൽ സന്ദീപ് വാര്യരുടെ സ്വാധീനം ഉണ്ടായെന്നും ഉപതെരഞ്ഞെടുപ്പിൽ സമാഹരിക്കാവുന്ന പരമാവധി വോട്ടുകൾ ലഭിച്ചുവെന്നും റിപ്പോർട്ടിൽ സൂചിപ്പിക്കുന്നു.
തെരഞ്ഞെടുപ്പ് അവലോകനയോഗത്തിനു മുന്നോടിയായാണ് റിപ്പോർട്ട് സമർപ്പിച്ചത്.