തൃശൂർ : കെഎസ്ആർടിസി പെൻഷൻ സർക്കാർ ഏറ്റെടുത്ത് എല്ലാ മാസവും ഒന്നിനു വിതരണം ചെയ്യണമെന്നാവശ്യപ്പെട്ട് ട്രാൻസ്പോർട്ട് പെൻഷൻകാർ മൂന്നു മുതൽ സെക്രട്ടേറിയറ്റിനു മുന്പിൽ അനിശ്ചിതകാലസമരം നടത്തുമെന്നു കെഎസ്ആർടിസി പെൻഷനേഴ്സ് ഓർഗനൈസേഷൻ പത്രസമ്മേളനത്തിൽ പറഞ്ഞു.
സമരത്തിന്റെ ഭാഗമായി കെഎസ്ആർടിസിയുടെ തൃശൂർ, ഗുരുവായൂർ, ചാലക്കുടി, മാള കേന്ദ്രങ്ങൾക്കു മുന്പിലും പ്രതിഷേധം സംഘടിപ്പിക്കും. ശമ്പളപരിഷ്കരണത്തിന്റെ മാനദണ്ഡത്തിൽ പെൻഷൻ പരിഷ്കരണവും നടപ്പാക്കുക, വെട്ടിക്കുറച്ച ക്ഷാമാശ്വാസം കുടിശികസഹിതം നൽകുക തുടങ്ങിയ ആവശ്യങ്ങളും ഉന്നയിച്ചു.