എറണാകുളം : ദ ഹിന്ദു പത്രത്തിലെ മുഖ്യമന്ത്രിയുടെ മലപ്പുറം പരാമർശത്തിൽ മുഖ്യമന്ത്രി അടക്കമുള്ളവർക്കെതിരെ കേസ് എടുക്കണമെന്ന് ആവശ്യപ്പെട്ടുള്ള ഹരജി തള്ളി. എറണാകുളം സിജെഎം കോടതിയാണ് ഹരജി തള്ളിയത്. മതസ്പർധ ഉണ്ടാക്കുന്ന വിധത്തിലുള്ള പരാമർശത്തിൽ കേസെടുക്കണമെന്ന് ആവശ്യപ്പെട്ട് അഡ്വ. ബൈജു നോയലാണ് കോടതിയെ സമീപിച്ചത്.
ഈ പരാമർശത്തിൽ കുറ്റം കണ്ടെത്താനായിട്ടില്ല എന്നതിനാലാണ് ഹരജി തള്ളിയെതെന്ന് കോടതി പറഞ്ഞു.