ഇംഫാൽ : മണിപ്പുർ ഇംഫാൽ താഴ്വരയിലെയും ജിരിബാമിലെയും വിദ്യാഭ്യാസസ്ഥാപനങ്ങൾ 13 ദിവസത്തിനുശേഷം ഇന്നു തുറക്കും.
മെയ്തെയ് വിഭാഗത്തിൽപെട്ട മൂന്നു കുട്ടികളുടെയും മൂന്നു സ്ത്രീകളുടെയും മൃതദേഹങ്ങൾ കണ്ടെത്തിയതിനു പിന്നാലെ അവധി പ്രഖ്യാപിക്കുകയായിരുന്നു.
മണിപ്പൂർ – ആസാം അതിർത്തിയോട് ചേർന്ന ജിരിബാം ജില്ലയിലെ ജിരിമുഖ് എന്ന ഗ്രാമത്തിലെ നദിക്ക് സമീപമാണ് ഇവരുടെ മൃതദേഹം കണ്ടെത്തിയത്. ഇതോടെ വ്യാപക സംഘർഷം പൊട്ടിപ്പുറപ്പെടുകയായിരുന്നു.