കൊച്ചി : തൃപ്പൂണിത്തുറ ശ്രീപൂര്‍ണത്രയീശ ക്ഷേത്ര ഉത്സവത്തിന് 15 ആനകളെ എഴുന്നള്ളിക്കാന്‍ മാര്‍ഗനിര്‍ദേശത്തില്‍ ഇളവ് തേടി ദേവസ്വം നല്കിയ ഉപഹര്‍ജി ഹൈക്കോടതി ഇന്ന് വീണ്ടും പരിഗണിക്കും.
ജസ്റ്റീസ് എ.കെ. ജയയശങ്കരന് നമ്പ്യാര്‍, ജസ്റ്റീസ് പി. ഗോപിനാഥ് എന്നിവരടങ്ങുന്ന ഡിവിഷന്‍ബെഞ്ചാണ് ഹര്‍ജി പരിഗണിക്കുന്നത്. അതേസമയം ആന എഴുന്നള്ളിപ്പിനായി കോടതി നിര്‍ദേശിച്ച മാര്‍ഗനിര്‍ദേശങ്ങള്‍ കര്‍ശനമായി പാലിക്കണമെന്ന് ഹൈക്കോടതി നിര്‍ദേശിച്ചിരുന്നു.