കൊച്ചി : ഐഎസ്എല്‍ മത്സരം നടക്കുന്ന വ്യാഴാഴ്ച കൊച്ചി മെട്രോ രാത്രി പതിനൊന്നുമണിവരെ. ജെഎല്‍എന്‍ സ്റ്റേഡിയത്തില്‍ നിന്ന് ആലുവയിലേക്കും തൃപ്പൂണിത്തുറയിലേക്കും രാത്രി 11ന് മെട്രോ പുറപ്പെടും.
ഐഎസ്എല്‍ മത്സരങ്ങള്‍ നടക്കുന്ന സമയത്ത് യാത്രക്കാര്‍ക്ക് വേണ്ടി അധികസര്‍വീസും മറ്റ് പ്രത്യേക ക്രമീകരണങ്ങളും ജെഎല്‍എന്‍ സ്റ്റേഡിയം സ്റ്റേഷനില്‍ ഏര്‍പ്പെടുത്തിയിട്ടുണ്ട്.
നാളെ നടക്കുന്ന മത്സരത്തില്‍ എഫ്സി ഗോവയാണ് കേരള ബ്ലാസ്റ്റേഴ്സിന്റെ എതിരാളി. പോയിന്റ് പട്ടികയില്‍ മോഹന്‍ ബഗാനാണ് ഒന്നാമത്. ബ്ലാസ്റ്റേഴ്സ് ഒന്‍പതാമതാണ്.