മലപ്പുറം: പത്താം ക്ലാസുകാരിയെ സഹോദരനും ബന്ധുവും പീഡിപ്പിച്ച് ഗർഭിണിയാക്കി. പതിനാലുകാരി അഞ്ച് മാസം ഗർഭിണിയാണെന്ന് അധികൃതർ അറിയിച്ചു. കുട്ടിയെ ചൈൽഡ് ലൈനിന്റെ സുരക്ഷിത കേന്ദ്രത്തിലേക്ക് മാറ്റി. ഇരുപത്തിനാല് വയസുകാരായ യുവാക്കളെ പൊലീസ് അറസ്റ്റ് ചെയ്തു.
സ്വന്തം വീട്ടിൽ വച്ച് തന്നെയാണ് പെൺകുട്ടി പീഡനത്തിനിരയായതെന്നാണ് റിപ്പോർട്ടുകൾ. പതിനാലുകാരിക്ക് അസ്വസ്ഥതകളനുഭവപ്പെട്ടതിനെത്തുടർന്ന് പരിശോധനയ്ക്കായി ആശുപത്രിയിലെത്തിച്ചപ്പോഴാണ് ഗർഭിണിയാണെന്ന് കണ്ടെത്തിയത്. പെൺകുട്ടിയുടെ മൊഴിയുടെ അടിസ്ഥാനത്തിലാണ് സഹോദരനെയും ബന്ധുവിനെയും അറസ്റ്റ് ചെയ്തത്. സംഭവത്തിൽ കൂടുതൽ പേർക്ക് പങ്കുണ്ടോയെന്ന് പരിശോധിക്കുമെന്ന് അന്വേഷണ സംഘം അറിയിച്ചു. പരാതിയിൽ പ്രതികൾക്കെതിരെ മങ്കട പൊലീസ് പോക്സോ കേസെടുത്തു.