കൊച്ചി : കോതമംഗലത്ത് 13കാരിയെ കാണാതായി. വീടിനടുത്തുള്ള സ്കൂളിലെ വാർഷികാഘോഷം കാണാൻ പോയ വാരപ്പെട്ടി ഇഞ്ചൂരിൽ പ്രേംകുമാറിന്റെ മകൾ അളകനന്ദ പ്രേംകുമാറിനെ (13)യാണ് കാണാതായത്. ഇന്ന് വൈകീട്ട് 3.30 മുതലാണ് കുട്ടിയെ കാണാതായതെന്നു പൊലീസ് അറിയിച്ചു.
സ്കൂൾ വാർഷികം കാണാൻ പോകുന്നുവെന്നു പറഞ്ഞാണ് കുട്ടി വീട്ടിൽ നിന്നു പോയത്. ഇതിനു ശേഷം മടങ്ങിയെത്തിയില്ല. പിന്നാലെ ബന്ധുക്കൾ പൊലീസിനെ അറിയിക്കുകയായിരുന്നു. മാതിരപ്പള്ളിയിലൂടെ കുട്ടി നടന്നു പോകുന്നതിന്റെ സിസിടിവി ദൃശ്യങ്ങൾ പൊലീസിനു ലഭിച്ചിട്ടുണ്ട്.
അന്വേഷണം ആരംഭിച്ചതായി പൊലീസ് വ്യക്തമാക്കി. എന്തെങ്കിലും വിവരം കിട്ടുന്നവർ അടുത്തുള്ള പൊലീസ് സ്റ്റേഷനിലോ അല്ലെങ്കിൽ ഈ നമ്പറിലോ ബന്ധപ്പെടണമെന്നു പൊലീസ് അറിയിച്ചു.
കോതമംഗലം പൊലീസ് സ്റ്റേഷൻ നമ്പർ- 0485 2862328, എസ്ഐയുടെ ഫോൺ നമ്പർ- 9497987125.