തിരുവനന്തപുരം: കേരളത്തിലൂടെ ഓടുന്ന ചില ട്രെയിനുകൾക്ക് കൂടുതൽ സ്റ്റോപ്പുകൾ അനുവദിച്ച് റെയിൽവേ. 13 ട്രെയിനുകൾക്കാണ് കൂടുതൽ സ്റ്റോപ്പുകൾ അനുവദിച്ചത്. പരീക്ഷണാടിസ്ഥാനത്തിലാണ് ഈ ട്രെയിനുകൾക്ക് സ്റ്റോപ്പ് അനുവദിക്കാനുള്ള റെയിൽവേ നീക്കം.
നിസാമുദ്ദീൻ- എറണാകുളം മംഗള എക്സ്പ്രസിനു കൊയിലാണ്ടിയിൽ സ്റ്റോപ്പ് അനുവദിച്ചു. തിരുവനന്തപുരം- മംഗളൂരു മാവേലി എക്സ്പ്രസിനും കൊയിലാണ്ടിയിൽ സ്റ്റോപ്പ് അനുവദിച്ചിട്ടുണ്ട്. ഈ ട്രെയിൻ ഇനി മുതൽ കുറ്റിപ്പുറത്തും നിർത്തും. മംഗളൂരു- തിരുവനന്തപുരം മാവേലി അമ്പലപ്പുഴയിലും നിർത്തും. പുനെ- കന്യാകുമാരി എക്സ്പ്രസിനു ഒറ്റപ്പാലത്തും സ്റ്റോപ്പ് അനുവദിച്ചിട്ടുണ്ട്. മധുരൈ- തിരുവനന്തപുരം അമൃത ഇനി കരുനാഗപ്പള്ളിയിൽ നിർത്തും. തിരുവനന്തപും- മംഗളൂരു എക്സ്പ്രസിനു ചാലക്കുടിയിൽ സ്റ്റോപ്പ് അനുവദിച്ചു. നാഗർകോവിൽ- മംഗളൂരു എക്സ്പ്രസിനു കുഴിത്തുറൈ, നെയ്യാറ്റിൻകര സ്റ്റേഷനുകളിൽ സ്റ്റോപ്പ് അനുവദിച്ചിട്ടുണ്ട്.
അധിക സ്റ്റോപ്പ് അനുവദിച്ച ഇടങ്ങളും ട്രെയിനുകളും
ജൂലൈ 15 മുതൽ :
ഹസ്രത് നിസാമുദ്ദീൻ-എറണാകുളം(ട്രെയിൻ നന്പർ-12618) എക്സ്പ്രസിന് കൊയിലാണ്ടി
പൂനെ-കന്യാകുമാരി(16381) എക്സ്പ്രസിന് ഒറ്റപ്പാലം
ജൂലൈ 16 മുതൽ :
തിരുവനന്തപുരം-മാംഗളൂർ(16604) എക്സ്പ്രസിന് കുറ്റിപ്പുറം, കൊയിലാണ്ടി
മധുര-തിരുവനന്തപുരം(16344) എക്സ്പ്രസിന് കരുനാഗപ്പള്ളി
തിരുവനന്തപുരം-മാംഗളൂർ(16347) എക്സപ്രസിന് ചാലക്കുടി
മാംഗളൂർ-തിരുവനന്തപുരം(16603) എക്സ്പ്രസിന് അന്പലപ്പുഴ
ജൂലൈ 17 മുതൽ
നാഗർകോവിൽ-മാംഗളൂർ(16606) എക്സ്പ്രസിന് കുഴിത്തുറ, നെയ്യാറ്റിൻകര
ആലപ്പുഴ-ധൻബാദ് (13352) എക്സ്പ്രസിന് സുള്ളുറപ്പേട്ട
ജൂലൈ 18 മുതൽ
എറണാകുളം-കാരയ്ക്കൽ(16188) എക്സ്പ്രസിന് കൊടുമുടി
മുംബൈ-നാഗർകോവിൽ(16339) എക്സ്പ്രസിന് നാമക്കൽ
പാലക്കാട്-തിരുനെൽവേലി(16792) എക്സ്പ്രസിന് കുണ്ടറ
ജൂലൈ 19 മുതൽ തിരുനെൽവേലി-പാലക്കാട്(16791) എക്സ്പ്രസിന് പാവൂർച്ചത്രം, കുണ്ടറ
പുനലൂർ-മധുര(16730) എക്സ്പ്രസിന് വള്ളിയൂർ