ജയ്പൂർ : രാജസ്ഥാനിലെ സികാറിൽ ബസപകടത്തിൽ പെട്ട് യാത്രക്കാരടക്കം 12 പേർ മരിച്ചു. 30 പേർക്ക് പരിക്കേറ്റു. പരിക്കേറ്റവരെ ജയ്പൂറിലെ ആശുപത്രിയിലേക്കും സികാറിലെ എസ്കെ ആശുപത്രിയിലും പ്രവേശിപ്പിച്ചു. സലസറിൽ ബസ് മേൽപ്പാലത്തിൻ്റെ മതിലിലേക്ക് ഇടിച്ചുകയറുകയായിരുന്നു. ലക്ഷ്മൺഗഡിൽ ഒരു വളവിലൂടെ പോകുമ്പോഴാണ് സംഭവമെന്നാണ് വിവരം.
അപകടസമയത്ത് ബസിൽ നിറയെ യാത്രക്കാരുണ്ടായിരുന്നു. നിയന്ത്രണം വിട്ട ബസ് ഫ്ലൈഓവറിൻ്റെ ചുമരിലേക്ക് ഇടിച്ചുകയറി. ബസിൻ്റെ വലതുഭാഗം പൂർണമായി തകർന്നു. ഡ്രൈവർ സംഭവസ്ഥലത്ത് തന്നെ മരിച്ചു. ക്രെയിൻ എത്തിച്ച് ബസ് വെട്ടിപ്പൊളിച്ചാണ് യാത്രക്കാരെ ആശുപത്രിയിലെത്തിച്ചത്.