കൊല്ലം : അനധികൃത വില്‍പ്പനയ്ക്ക് സൂക്ഷിച്ചിരുന്ന 118 കുപ്പി ഇന്ത്യന്‍ നിര്‍മിത വിദേശ മദ്യം പിടിച്ചെടുത്തെന്ന് എക്സൈസ് വകുപ്പ്. ശക്തികുളങ്ങര സ്വദേശി ശ്രീകുമാറും ഭാര്യ സരിതയും ചേര്‍ന്നാണ് മദ്യ വില്‍പ്പന നടത്തിയിരുന്നത്. എക്സൈസ് സംഘത്തെ കണ്ടപ്പോള്‍ വാവ എന്ന വിളിപ്പേരുള്ള ശ്രീകുമാര്‍ വാഹനം ഉപേക്ഷിച്ച് ഓടി രക്ഷപ്പെട്ടു. ഭാര്യ സരിതയെ എക്സൈസ് അറസ്റ്റ് ചെയ്തു.
ശ്രീകുമാറിന്റെ വാഹനത്തില്‍ നിന്നും വീടിനുള്ളില്‍ നിന്നുമാണ് മദ്യ ശേഖരം കണ്ടെടുത്തത്. ആകെ 59 ലിറ്റര്‍ മദ്യമാണ് പിടിച്ചെടുത്തിരിക്കുന്നത്. ശ്രീകുമാറിനെ രണ്ടാം പ്രതിയായി കേസ് രജിസ്റ്റര്‍ ചെയ്തു. കൊല്ലം ഐബി പിഒ ശ്രീകുമാര്‍ ആണ് വിവരം നല്‍കിയത്. ഇതേത്തുടര്‍ന്നാണ് റെയ്ഡ് നടത്തിയത്.