ഭോപ്പാൽ : മധ്യപ്രദേശിലെ ഗുണാ ജില്ലയിൽ 140 അടി താഴ്ചയുള്ള കുഴൽക്കിണറിലേക്ക് 10 വയസ്സുകാരൻ വീണു. ശനിയാഴ്ച വൈകീട്ട് അഞ്ചിനാണ് സംഭവം. കുട്ടിക്കായുള്ള രക്ഷാപ്രവർത്തനം തുടരുകയാണെന്ന് അധികൃതർ അറിയിച്ചു.
സുമിത് മീന എന്ന ബാലനാണ് കുഴൽ കിണറിലേക്ക് വീണത്. ഗുണാ ജില്ലയുടെ ആസ്ഥാനത്തുനിന്ന് 50 കിലോമീറ്റർ അകലെയുള്ള പിപ്ലിയാ ഗ്രാമത്തിലാണ് സംഭവം. കുഴൽക്കിണറിന്റെ തുറന്നുകിടന്ന ഭാഗത്തുകൂടിയാണ് സുമിത് വീഴുന്നത്.
കിണറിന്റെ 39 അടി താഴ്ചയിലാണ് കുട്ടിയുള്ളതെന്നാണ് വിവരം. കുഴൽക്കിണറിന്റെ സമീപം സമാന്തരമായി 25 അടി താഴ്ചയുള്ള കുഴി കുഴിച്ചാണ് രക്ഷാപ്രവർത്തനം നടത്തുന്നത്. രക്ഷാപ്രവർത്തനം പുരോഗമിക്കുകയാണെന്നും ആവശ്യമായ സജ്ജീകരണങ്ങൾ ഒരുക്കിട്ടുണ്ടെന്നും ഗുണാ കലക്ടർ സതീന്ദ്ര സിങ് പറഞ്ഞു.