ന്യൂഡല്‍ഹി: ഉത്തരേന്ത്യയിലെ 10 റയില്‍വേ സ്റ്റേഷനുകളില്‍ സ്ഫോടനം നടത്തുമെന്ന് ലഷ്കര്‍ ഭീഷണി. ഹരിയാന, യുപി, രാജസ്ഥാന് എന്നീ സംസ്ഥാനങ്ങളിലെ റെയില്‍വേ സ്റ്റേഷനുകളില്‍ സ്ഫോടനം നടത്തുമെന്നാണ് ഭീഷണി.
കഴിഞ്ഞ വ്യാഴാഴ്ചയാണ് ഹരിയാനയിലെ ആംബിള്‍ ഡിവിഷനിലെ യമുനാനഗര്‍ ജഗധ്രി റെയില്‍വേ സ്റ്റേഷനിലെ മാനേജര്‍ക്ക് പാക്കിസ്ഥാന് ലഷ്കര്‍-ഇ-തൊയ്ബ-കാഷ്മീര്‍ ഏരിയ കമാന്‍ഡറെന്ന് അവകാശപ്പെടുന്ന കരീം അന്സാരിയുടെഭീഷണിക്കത്ത് തപാലില്‍ ലഭിച്ചത്.
ജമ്മു കാഷ്മീരിലെ ജിഹാദികളുടെ മരണത്തിന് പ്രതികാരം ചെയ്യുമെന്നാണ് ഭീഷണി. ദീപാവലി സമയം ഹരിയാന ജഗദാരി വൈദ്യുതിനിലയം, റെയില്‍ വര്‍ക്ക്ഷോപ്പ്, റെയില്‍വേ കാര്‍ ഷെഡ്, വിവിധ ബസ് സ്റ്റോപ്പുകള്‍, ക്ഷേത്രങ്ങള്‍ എന്നിവിടങ്ങളില്‍ ബോംബ് സ്ഥാപിക്കുമെന്നും കത്തിലുണ്ട്.
അതേസമയം, സംഭവത്തിന്റെ പശ്ചാത്തലത്തില്‍ സുരക്ഷാ നടപടികള്‍ വര്‍ധിപ്പിച്ചെന്ന് റെയില്‍വേ പോലീസ് അറിയിച്ചു.