Spicy and tasty Asian flat bread paratha with meat curry
തിരുവനന്തപുരം: പൊറോട്ടയും ബീഫും പുട്ടും കടലക്കറിയും കപ്പയും മീൻകറിയുമെല്ലാം ഇനി കേരള ബ്രാൻഡ് ഫുഡാകും. ‘കേരള മെനു: അൺലിമിറ്റഡ്” എന്ന ബാനറിലാണ് കേരളത്തിലെ 10 വിഭവങ്ങളെ ബ്രാൻഡ് ചെയ്തത്. കേരളീയത്തിന്റെ ഭാഗമായി സൂര്യകാന്തിയിലെ ഭക്ഷ്യ സ്റ്റാളിൽ നടന്ന ചടങ്ങിൽ മുഖ്യമന്ത്രി പിണറായി വിജയൻ കേരള ബ്രാൻഡ് വിഭവങ്ങൾ പ്രഖ്യാപിച്ചു. രാമശ്ശേരി ഇഡ്ഡലി, ബോളിയും പായസവും, കുട്ടനാടൻ കരിമീൻ പൊള്ളിച്ചത്, തലശ്ശേരി ബിരിയാണി, മുളയരി പായസം, വനസുന്ദരി ചിക്കൻ, കർക്കടകക്കഞ്ഞി എന്നിവയാണ് കേരളം ആഗോള തീന്മേശയിലേക്ക് ബ്രാന്റുകളായി അവതരിപ്പിക്കുന്ന മറ്റിനങ്ങൾ.