ന്യൂഡൽഹി : രാഹുല്‍ ഗാന്ധിയുടെ എംപി സ്ഥാനം പുനഃസ്ഥാപിച്ചത് ചോദ്യം ചെയ്തുകൊണ്ടുള്ള ഹര്‍ജി സുപ്രീംകോടതി തള്ളി. ഹര്‍ജിക്കാരനു കോടതി ഒരു ലക്ഷം രൂപ പിഴയും ചുമത്തി.അഭിഭാഷകനായ അശോക് പാണ്ഡെയ്ക്കാണ് കോടതി പിഴ വിധിച്ചത്. കോടതിയുടെ സമയം കളയുന്ന അനാവശ്യ ഹര്‍ജിയെന്നും സുപ്രീംകോടതി നിരീക്ഷിച്ചു.ജസ്റ്റീസുമാരായ ബി.ആര്. ഗവായ്, സന്ദീപ് മെഹ്ത എന്നിവരുള്‍പ്പെട്ട ഡിവിഷന് ബെഞ്ചാണ് ഹര്‍ജി പരിഗണിച്ചത്.അപകീര്‍ത്തി കേസില്‍ സൂറത്ത് കോടതി ശിക്ഷിച്ചതോടെയാണ് രാഹുൽ ഗാന്ധിയുടെ എംപി സ്ഥാനം റദ്ദാക്കിയത്. എന്നാല്‍ ശിക്ഷ സുപ്രീംകോടതി സ്റ്റേ ചെയ്തതോടെ എംപി സ്ഥാനം ലോക്സഭ സെക്രട്ടേറിയറ്റ് പുനഃസ്ഥാപിച്ചു.