Chennai, Tamil Nadu, India - January 2020: A yellow school bus transporting children to school in suburban Chennai.
സ്കൂള്‍ബസുകളുടെ അപകടയാത്രകള്‍ ഒഴിവാക്കാന്‍ നടപടിയുമായി ഗതാഗത വകുപ്പ് .അപകടം ഒഴിവാക്കാന്‍ ക്രിയാത്മകമായ നിര്‍ദ്ദേശങ്ങള്‍ സമര്‍പ്പിയ്ക്കാനായി മൂന്നംഗ പഠന സമിതിയെ ട്രാന്‍സ്പോര്‍ട് കമ്മീഷ്ണര്‍ നിയമിച്ചു.ഒരു മാസത്തിനകം റിപ്പോര്‍ട് സമര്‍പ്പിക്കണം. മൂന്നംഗസമിതിയില്‍ കാസര്‍ഗോഡ് റീജിയണല്‍ ട്രാന്‍സ്പോര്‍ട്ട് ഓഫീസിലെ ഡേവിസ്, കണ്ണൂര്‍ എം.വി ഐ ജഗല് ലാല്‍ ,പാലാ എം.വി.ഐ ബിനോയ് എന്നിവര്‍ അംഗങ്ങളാണ്.
എറണാകുളം ഇലഞ്ഞിയിലെ സെന്റ്.ഫിലോമിനാസ് പബ്ലിക്ക് സ്കൂളിലെ ബസ് മറിഞ്ഞുണ്ടായ അപകടം ഉള്‍പ്പെടെയുള്ള സംഭവങ്ങള്‍ ചൂണ്ടിക്കാട്ടി വിവരാവകാശപ്രവര്ത്തകന് വര്‍ഗ്ഗീസ് ജോസഫ് മുഖ്യമന്ത്രി പിണറായിവിജയന് നല്കിയ പരാതിയെ തുടര്‍ന്നാണ് നടപടി.