ന്യൂഡൽഹി: രാജ്യതലസ്ഥാനത്ത് സിവിൽ സർവീസ് പരിശീലനകേന്ദ്രത്തിൽ വെള്ളം കയറിയതിനെ തുടർന്ന് മുങ്ങിമരിച്ചവരില്‍ ഒരാള്‍ മലയാളിയെന്ന് സ്ഥിരീകരണം. എറണാകുളം സ്വദേശി നവീന്‍ ഡാല്വിന് ആണ് മരിച്ചത്. ജെഎന്‍യുവിലെ ഗവേഷക വിദ്യാര്‍ഥിയാണ് നവീന്‍.
ഡൽഹി ഓൾഡ് രാജീന്ദ്ര നഗറിലെ സിവിൽ സർവീസ് പരിശീലനകേന്ദ്രത്തിലാണ് വെള്ളം കയറി മൂന്ന് വിദ്യാർഥികൾ മുങ്ങിമരിച്ചത്. കനത്ത മഴയില്‍ സ്ഥാപനത്തിന്റെ മുന്നിലെ റോഡിൽ മുഴുവൻ വെള്ളം നിറഞ്ഞിരുന്നു.കെട്ടിടത്തിന്റെ താഴത്തെ നിലയിലേക്ക് വെള്ളം കുത്തിയൊലിച്ച് എത്തുകയായിരുന്നു. മരിച്ച വിദ്യാർഥികളുടെ മൃതദേഹങ്ങൾ ആശുപത്രിയിലേക്ക് മാറ്റി.