കൊച്ചി: ചലച്ചിത്ര നിര്‍മാതാവ് നോബിള്‍ ജോസ് അന്തരിച്ചു. 54 വയസായിരുന്നു. ഹൃദയാഘാതത്തെ തുടര്‍ന്ന് കൊച്ചിയില്‍ ആയിരുന്നു അന്ത്യം. സംസ്കാരം നാളെ തൃപ്പൂണിത്തുറയില്‍. അനൂപ് മോനോനും മിയയും മുഖ്യ കഥാപാത്രങ്ങളെ അവതരിപ്പിച്ച എന്റെ മെഴുതിരി അത്താഴങ്ങള്‍, വിഷ്ണു ഉണ്ണികൃഷ്ണന് നായകനായ കൃഷ്ണന്‍കുട്ടി പണിതുടങ്ങി തുടങ്ങിയ ചിത്രങ്ങളുടെ നിര്‍മാതാവായിരുന്നു. വിഷ്ണു ഉണ്ണികൃഷ്ണന്, ദിലീഷ് പോത്തന് എന്നിവര്‍ അഭിനയിച്ച ‘ശലമോന്’ എന്ന ചിത്രവും നിര്‍മിച്ചിട്ടുണ്ട്.