സ്വന്തമായി വൈദ്യുതി ഉൽപാദിപ്പിക്കുന്നവർക്ക് വൈദ്യുതി തീരുവ 15 പൈസ കൂട്ടി. ഇതിൽ നിന്നും 24 കോടിയുടെ അധിക വരുമാനം ആണ് പ്രതീക്ഷിക്കുന്നതെന്ന് മന്ത്രി കെ എൻ ബാലഗോപാൽ പറഞ്ഞു.1963 മുതൽ സ്വന്തമായി വൈദ്യുതി ഉത്പാദിപ്പിച്ച് ഉപയോഗിക്കുന്ന ഉപഭോക്താക്കൾക്ക് യൂണിറ്റിന് 1.2 പൈസ ചുമത്തിയിരുന്നു. ഇതാണ് 15 പൈസയായി കൂട്ടിയത്.ലൈസൻസികൾ വിൽക്കുന്ന ഓരോ യൂണിറ്റിനും ഡ്യൂട്ടി നിരക്ക് 6 പൈസ എന്നത് 10 പൈസയായി വർധിപ്പിക്കും.101.41 കോടി രൂപയുടെ അധിക വരുമാനം ആണ് പ്രതീക്ഷിക്കുന്നത്.