ന്യൂഡല്‍ഹി: ഒഡീഷയില്‍ 280 പേരുടെ ജീവന് കവര്‍ന്ന ട്രെയിനപകടത്തെ തുടര്‍ന്ന് രാജ്യവ്യാപകമായി 48 ട്രെയിനുകള്‍ റദ്ദാക്കി. 39 ട്രെയിനുകള്‍ വഴിതിരിച്ചുവിട്ടു. കേരളത്തില്‍ രണ്ട് ട്രെയിനുകള്‍ റദ്ദാക്കി. ശനിയാഴ്ച പുറപ്പെടേണ്ടിയിരുന്ന തിരുവനന്തപുരം- ഷാലിമാര്‍ ദ്വൈവാര എക്സ്പ്രസ്, കന്യാകുമാരി- ദിബ്രുഗര്‍ വിവേക് എക്സ്പ്രസ് എന്നിവയാണ് റദ്ദാക്കിയത്.
12837 ഹൗറ – പുരി സൂപ്പർഫാസ്റ്റ് എക്സ്പ്രസ്, 12863 ഹൗറ-ബെംഗളൂരു സൂപ്പർഫാസ്റ്റ് എക്സ്പ്രസ്, 12839 ഹൗറ-ചെന്നൈ മെയിൽ എന്നിവ റദ്ദാക്കിയതായി ഉദ്യോഗസ്ഥർ അറിയിച്ചു. കേരളത്തിലേക്കുള്ള നാല് ട്രെയിനുകള്‍ വഴിതിരിച്ചുവിട്ടു. സില്‍ച്ചര്‍- തിരുവനന്തപുരം, ദിബ്രുഗര്‍- കന്യാകുമാരി, ഷാലിമാര്‍- തിരുവനന്തപുരം, പാറ്റ്ന- എറണാകുളം( വെള്ളിയാഴ്ച പുറപ്പെട്ടത്) എന്നിവയാണ് തിരിച്ചുവിട്ടത്.വെള്ളിയാഴ്ച രാത്രി 7.20ന് ഒഡീഷയിലെ ബാലസോറിലെ ബഹനാഗ റെയില്‍വെ സ്റ്റേഷനു സമീപമാണ് ട്രെയിനപകടമുണ്ടായത്. ഒരു ചരക്ക് ട്രെയിന്‍ ഉള്‍പ്പെടെ മൂന്നു ട്രെയിനുകളാണ് അപകടത്തില്‍പ്പെട്ടത്. ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 280 ആയി ഉയര്‍ന്നു. 1,000 പേര്‍ക്ക് പരിക്കേറ്റു.
ഹെല്പ്ലെെന് നമ്പറുകള്‍
ഹൗറ – 03326382217
ഖരക്പുര് – 8972073925, 9332392339
ബാലസോര്‍ – 8249591559, 7978418322
ഷാലിമാര്‍ – 9903370746
വിജയവാഡ – 0866 2576924
രാജമുന്ദ്രി – 08832420541
ചെന്നൈ – 044- 25330952, 044-25330953, 044-25354771.