കൊച്ചി: പുരാവസ്തു തട്ടിപ്പ് കേസില്‍ കെപിസിസി പ്രസിഡന്റ് കെ.സുധാകരന് ഇഡിക്ക് മുന്നില്‍ ഹാജരായി. തന്റെ സ്വത്തുമായി ബന്ധപ്പെട്ട എല്ലാ രേഖകളും ഇഡിക്ക് കൈമാറുമെന്ന് സുധാകരന് പ്രതികരിച്ചു.
മോന്സന് മാവുങ്കലിന്റെ കൈയില്‍നിന്നും സുധാകരന് പത്ത് ലക്ഷം രൂപ കൈപ്പറ്റുന്നത് കണ്ടെന്ന മോന്‍സന്റെ പഴയ ജീവനക്കാരനായ ജിക്സന്റെയും കേസിലെ പരാതിക്കാരനായ അനൂപിന്റെയും മൊഴിയുടെ അടിസ്ഥാനത്തിലാണ് സുധാകരനെ ഇഡി ചോദ്യം ചെയ്യാന്‍ വിളിപ്പിച്ചത്. ഇത് രണ്ടാം തവണയാണ് സുധാകരന് ഇഡിക്ക് മുന്നില്‍ ഹാജരാകുന്നത്. കഴിഞ്ഞ ഓഗസ്റ്റ് 22നും സുധാകരനെ ഇഡി ചോദ്യം ചെയ്തിരുന്നു. ഓഗസ്റ്റ് 30ന് ഹാജരാകണമെന്ന് ആവശ്യപ്പെട്ട് വീണ്ടും നോട്ടീസ് നല്‍കിയെങ്കിലും പുതുപ്പള്ളി ഉപതെരഞ്ഞെടുപ്പിന്റെ പശ്ചാത്തലത്തില്‍ സമയം നീട്ടി ചോദിക്കുകയായിരുന്നു.