കൊച്ചി : മുഖ്യമന്ത്രി പിണറായി വിജയന് നടത്തുന്നത് ജനസദസ് അല്ല, ഗുണ്ടാസദസ് ആണെന്ന് കെപിസിസി പ്രസിഡന്റ് കെ സുധാകരന് പറഞ്ഞു. മുഖ്യമന്ത്രിയുടെ സെക്യൂരിറ്റി ഉദ്യോഗസ്ഥരാണ് കെഎസ് യു, യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരെ ക്രൂരമായി തല്ലിച്ചതച്ചത്. ഇത്രയും കോടികണക്കിന് രൂപ ചെലവഴിച്ചിട്ട് ഈ ഗുണ്ടാസദസ് നടത്താന്‍ മുഖ്യമന്ത്രി ഇറങ്ങിപ്പുറപ്പെട്ടത് അതിസാഹസമാണ്. നാടിനോട് കൂറുണ്ടെങ്കില്‍ ഇതിന്റെ പേര് മാറ്റാന്‍ തയ്യാറാകണം അല്ലെങ്കില്‍ യാത്ര നിര്‍ത്തണമെന്നും സുധാകരന് പറഞ്ഞു.
കേരളയാത്രയില്‍ എവിടെയാണ് ജനങ്ങളെ മുഖ്യമന്ത്രി കാണുന്നത്. ഈ യാത്ര കേരളത്തിന് അപമാനമാണ്. ഗുണ്ടകളുമായിട്ടാണ് ഈ യാത്ര തുടരുന്നതെങ്കില്‍ തിരുവനന്തപുരത്ത് എത്താന്‍ സാധ്യത കുറവാണ്. ജനം പ്രതികരിക്കാന്‍ തുടങ്ങിയാല്‍ മുഖ്യമന്ത്രിയുടെ ഗുണ്ടകള്‍ക്ക് നാട്ടില്‍ നില്ക്കാന് ആവില്ലെന്നും സുധാകരന് പറഞ്ഞു.