ന്യൂഡൽഹി: രാഹുല്‍ ഗാന്ധി നയിക്കുന്ന ഭാരത് ജോഡോ ന്യായ് യാത്രക്ക് അസം സര്‍ക്കാര്‍ അനുമതി നിഷേധിച്ചതായി കോണ്‍ഗ്രസ്. അസമിലെ ഗുവാഹത്തിയിലേക്ക് പ്രവേശിക്കാനാണ് സര്‍ക്കാര്‍ അനുമതി നിഷേധിച്ചത്. ജനുവരി 23ന് ഗുവാഹത്തി പ്രസ് ക്ലബില്‍ മാധ്യമങ്ങളുമായി സംസാരിക്കാനും രാഹുല്‍ ഗാന്ധിക്ക് സര്‍ക്കാര്‍ അനുമതി നല്‍കുന്നില്ലെന്ന് ജയ്റാം രമേശ് അറിയിച്ചു.
യാത്രയ്ക്ക് അസമില്‍ ലഭിച്ച ജനപിന്തുണയില്‍ അസം മുഖ്യമന്ത്രി അസ്വസ്ഥനാണെന്നും ജയറാം രമേശ് ചൂണ്ടിക്കാട്ടി. അരുണാചല്‍പ്രദേശിലെ ഒരു ദിവസത്തെ പര്യടനം കഴിഞ്ഞ് ഇന്ന് രാവിലെ മുതല്‍ അസമില്‍ വീണ്ടും യാത്ര ആരംഭിക്കാന്‍ ഇരിക്കുകയാണ് സര്‍ക്കാര്‍ അനുമതി നിഷേധിച്ചത്. എന്നാല്‍ യാത്രയുമായി മുന്നോട്ടു പോകാനാണ് കോണ്‍ഗ്രസ് തീരുമാനം.