ഗുവാഹത്തി: കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധിനയിക്കുന്ന ഭാരത് ജോഡോ ന്യായ് യാത്രയ്ക്കെതിരെ അസമിൽ കേസ്. മുൻകൂട്ടി നിശ്ചയിച്ച റൂട്ട് മാറിയതിനും ഗതാഗതക്കുരുക്കും ജനത്തിന് ബുദ്ധിമുട്ട് ഉണ്ടാക്കി എന്ന് ആരോപിച്ചാണ് പൊലീസ് കേസെടുത്തിരിക്കുന്നത്.
ബിജെപി പ്രതികാര രാഷ്ട്രീയം കളിക്കുകയാണെന്ന് കോൺഗ്രസ് ആരോപിച്ചു. ഭാരത് ജോഡോ ന്യായ് യാത്ര ഗുവാഹത്തി നഗരത്തിൽ പ്രവേശിച്ചാൽ നിയമനടപടി സ്വീകരിക്കുമെന്ന് അസം മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശർമ്മ പറഞ്ഞു. ഭാരത് ജോഡോ ന്യായ് യാത്ര നാഗാലാൻഡിൽനിന്ന് കഴിഞ്ഞ ദിവസം അസമിൽ പ്രവേശിച്ചിരുന്നു. ജനുവരി 25 വരെ അസമിൽ രാഹുൽ പര്യടനം നടത്തും.