തിരുവനന്തപുരം: സർക്കാരിനെ രൂക്ഷമായി വിമർശിച്ച യാക്കോബായ സഭ നിരണം മുൻ ഭദ്രാസനാധിപൻ ഡോ. ഗീവർഗീസ് മാർ കുറിലോസിന് കടുത്ത ഭാഷയിൽ മുഖ്യമന്ത്രി പിണറായി വിജയന്റെ മറുപടി. പുരോഹിതന്മാരുടെ ഇടയിലും വിവരദോഷികൾ ഉണ്ടാകുമെന്ന് മുഖ്യമന്ത്രി പറഞ്ഞു.പ്രളയമാണ് രണ്ടാം പിണറായി സർക്കാരിനെ വീണ്ടും അധികാരത്തിൽ എത്തിച്ചത്. ഇനിയുമൊന്ന് ഉണ്ടാകുമെന്ന് ധരിക്കേണ്ടെന്നുമായിരുന്നു കുറിലോസിന്റെ പ്രസ്താവന.സർക്കാരിന്റെ മൂന്നുവർഷ പ്രവർത്തനങ്ങളുടെ പ്രോഗ്രസ് റിപ്പോർട്ട് പ്രകാശനം ചെയ്യുമ്പോഴായിരുന്നു മുഖ്യമന്ത്രിയുടെ വിമർശനം.
ഒരു മാദ്ധ്യമത്തിൽ പഴയ ഒരു പുരോഹിതന്റെ വാക്കുകൾ കണ്ടു. പുരോഹിതന്മാരുടെ ഇടയിലും വിവരദോഷികളുണ്ടാകുമെന്ന് വ്യക്തമായി. നമ്മളാരും വീണ്ടും പ്രളയമുണ്ടാകാൻ ആഗ്രഹിക്കുന്നില്ല. നേരിട്ട ദുരന്തം അതിജീവിക്കാൻ നാടാകെ ഒറ്റക്കെട്ടായി നിന്നു. അതാണ് നമുക്ക് ലോകത്തിന് നൽകാൻ കഴിഞ്ഞ പാഠം. ഇത് കേരളത്തിനു മാത്രം കഴിയുന്നതാണെന്നും മുഖ്യമന്ത്രി പറഞ്ഞു.ജനങ്ങൾ നൽകുന്ന ആഘാത ചികിത്സയിൽ നിന്ന് പാഠം പഠിച്ചില്ലെങ്കിൽ ഇടതുപക്ഷത്തിന് ബംഗാളിലെയും ത്രിപുരയിലെയും അവസ്ഥ വരുമെന്നും ഇതിലും വലിയ തിരിച്ചടി കാത്തിരിക്കുന്നുണ്ടെന്നും കുറിലോസ് പറഞ്ഞിരുന്നു.