പുതുപ്പള്ളിയില്‍ 37,719 വോട്ടിന്റെ ഭൂരിപക്ഷത്തോടെ വിജയിച്ചാണ് ചാണ്ടി ഉമ്മന്‍ നിയമസഭയിലെത്തുന്നത്. കോണ്‍ഗ്രസിന്റെ സമീപകാലത്തെ ഏറ്റവും മികച്ച ജയമാണിത്. വോട്ടെണ്ണലിന്റെ എല്ലാ റൗണ്ടിലും മേല്‍ക്കൈ നേടിയായിരുന്നു ചാണ്ടി ഉമ്മന്റെ ചരിത്രവിജയം.യുഡിഎഫിന്റെ ചാണ്ടി ഉമ്മന്‍ 80,144 വോട്ടുനേടിയപ്പോള്‍ 42,425 വോട്ട് മാത്രമാണ് എല്‍ഡിഎഫിന്റെ ജെയ്ക് സി.തോമസ് നേടിയത്.
പുതുപ്പള്ളിയിൽ ചാണ്ടി ഉമ്മന്‍ ചരിത്ര വിജയം, ചാണ്ടി ഉമ്മന്റെ ലീഡ് 40,111.
നാൽപതിനായിരം കടന്ന് ചാണ്ടി ഉമ്മന്റെ ലീഡ്, 40,232 വോട്ടുകൾക്ക് മുന്നിൽ.
ചാണ്ടി ഉമ്മന്റെ ലീഡ് നില 37,546 ആയി .ഇനി വോട്ടെണ്ണാനുള്ളത് രണ്ടു റൗണ്ട് മാത്രം.
പുതുപ്പള്ളിയിൽ പുതുചരിത്രം എഴുതി ചാണ്ടി ഉമ്മൻ. ഉമ്മൻ ചാണ്ടിയുടെ റെക്കോർഡ് ഭൂരിപക്ഷവും മറികടന്നു. ചാണ്ടി ലീഡ് ചെയ്യുന്നത് 34,126 വോട്ടുകൾക്ക്. മറികടന്നത് 2011ൽ ഉമ്മൻ ചാണ്ടി നേടിയ 33,255 വോട്ടിന്റെ ലീഡ്.
ലീഡിൽ കുതിപ്പ് തുടർന്ന് ചാണ്ടി ഉമ്മൻ, ലീഡ് നില 34,317
വേട്ടയാടിയവർക്കുള്ള മറുപടിയെന്ന് അച്ചു ഉമ്മൻ. ഉമ്മൻ ചാണ്ടിയെ വേട്ടയാടിയവർക്കുള്ള മറുപടിയാണ് പുതുപ്പള്ളി നൽകിയത്. 53 കൊല്ലം ഉമ്മൻ ചാണ്ടി ചെയ്തത് എന്തെന്ന് ചോദ്യത്തിന് മറുപടിയെന്നും അച്ചു ഉമ്മൻ.
ബിജെപിയെ പഴിചാരി എൽഡിഎഫ്. ബിജെപി വോട്ട് എങ്ങോട്ടുപോയെന്ന് എൽഡിഎഫ് കൺവീനർ ഇ.പി.ജയരാജന്. ബിജെപിക്ക് കിട്ടേണ്ട വോട്ടുപോലും കിട്ടിയില്ല. ഇടതുവോട്ടിൽ വിള്ളൽ ഇല്ലെന്നും ഇ.പി.ജയരാജന്
ലീഡിൽ കുതിപ്പ് തുടർന്ന് ചാണ്ടി ഉമ്മൻ; 32,431 വോട്ടിന് മുന്നിൽ.
ചാണ്ടി ഉമ്മന്‍ 27,132 വോട്ടിന് മുന്നിൽ
ചാണ്ടി ഉമ്മന്റെ ലീഡ് കാല് ലക്ഷത്തില്‍
ചാണ്ടി ഉമ്മന്‍ 50000 വോട്ടുകളുടെ ഭൂരിപക്ഷം ലഭിക്കുമെന്ന് കോണ്‍ഗ്രസ് നേതാവ് രമേശ് ചെന്നിത്തല
പുതുപ്പള്ളി ഉപതെരഞ്ഞെടുപ്പ് ഫലത്തില്‍ കാണുന്നത് പിണറായിക്കെതിരായ ജനവികാരമെന്ന് കെപിസിസി പ്രസിഡന്റ് കെ.സുധാകരന്. യുഡിഎഫ് സ്ഥാനാര്‍ഥി ചാണ്ടി ഉമ്മന്റെ ലീഡ് ഇനിയും ഉയരുമെന്നും സുധാകരന് പ്രതികരിച്ചു.
ചാണ്ടി ഉമ്മന്റെ ലീഡ് നില 20,021 ആയി.അകലക്കുന്നത്തെയും കൂരേപ്പടയിലെയും വോട്ടുകൾ എണ്ണിക്കഴിഞ്ഞു. മണർകാട് പഞ്ചായത്തിലെ വോട്ടുകളും എണ്ണി.
ചാണ്ടി ഉമ്മന്റെ ലീഡ് നില 17,023 ആയി ഉയർന്നു.
ചാണ്ടി ഉമ്മൻ 16167 വോട്ടിന് മുന്നിൽ
പരാജയം സമ്മതിച്ച് സിപിഎം, പുതുപ്പള്ളിയില്‍ എല്‍ഡിഎഫ് ജയിച്ചാല്‍ അത് ലോകാത്ഭുതം’: എ.കെ ബാലന്
ചാണ്ടി ഉമ്മൻ 10500 വോട്ടിന് മുന്നിൽ. ആദ്യ നാല് റൗണ്ടുകളില്‍ നിന്നും 10,500 വോട്ടുകളുടെ വ്യക്തമായ ലീഡ് ചാണ്ടി സ്വന്തമാക്കി.ആദ്യ പഞ്ചായത്ത് ആയ അയര്‍ക്കുന്നത്തും പിന്നീടുള്ള അകലക്കുന്നത്ത് നിന്നും വലിയ നേട്ടമാണ് ചാണ്ടി ഉമ്മനുണ്ടായത്. നിലവില്‍ കൂരോപ്പട പഞ്ചായത്തിലേക്ക് വോട്ടെണ്ണല്‍ കടക്കുകയാണ്.
നിലവില്‍ ആദ്യത്തെ പഞ്ചായത്ത് പിന്നീടുമ്പോള്‍ 8348 വോട്ടുകളുടെ ലീഡ് ആണ് അദ്ദേഹത്തിനുള്ളത്. മൂന്നാം റൗണ്ട് തുടങ്ങിയപ്പോള്‍ ഉള്ള ലീഡ് ആണ് ഇത്. അയര്‍ക്കുന്നം, അകലക്കുന്നം പഞ്ചാത്തുകള്‍ എണ്ണുമ്പോള്‍ വലിയ ഭൂരിപക്ഷമാണ് യുഡിഎഫിന്.
ചാണ്ടി ഉമ്മന്റെ ലീഡ് നില 8348 ആയി ഉയർന്നു
അയർക്കുന്നത്തെ ഉമ്മൻ ചാണ്ടിയുടെ ലീഡ് മറികടന്ന് ചാണ്ടി ഉമ്മൻ കുതിക്കുന്നു. 2021ൽ അയർക്കുന്നത് ഉമ്മൻ ചാണ്ടിയുടെ ലീഡ് 1293.നിലവിൽ അയർക്കുന്നവും പോസ്റ്റൽ വോട്ടുകളും എണ്ണിക്കഴിഞ്ഞപ്പോൾ ചാണ്ടി ഉമ്മന്‍ 3144 വോട്ടിന്റെ ലീഡുണ്ട്
ചാണ്ടി ഉമ്മൻ 2578 വോട്ടിന് മുന്നിൽ.അയർക്കുന്നം ആദ്യ റൗണ്ട് എണ്ണി . തപാൽ വോട്ടും പ്രായമേറിയവരുടെ പോസ്റ്റൽ വോട്ടും എണ്ണുകയും ആദ്യ റൗണ്ട് പൂർത്തിയാക്കുകയും ചെയ്തപ്പോൾ ചാണ്ടി ഉമ്മന്റെ ലീഡ് 2578 പിന്നിട്ടു.
പോസ്റ്റൽ വോട്ടുകളിൽ ചാണ്ടി ഉമ്മന്‍ 7 വോട്ടും ജെയ്ക്കിന് 3 വോട്ടും. ചാണ്ടി ഉമ്മന്‍ 4 വോട്ടുകൾക്ക് ലീഡ് ചെയ്യുന്നു.
പുതുപ്പള്ളി ഉപതിരഞ്ഞെടുപ്പിന്റെ ആദ്യഫല സൂചനകൾ പുറത്തുവരുന്നു. ആദ്യ ലീഡ് യുഡിഎഫ് സ്ഥാനാർഥി ചാണ്ടി ഉമ്മന്‍
പുതുപ്പള്ളി ഉപതിരഞ്ഞെടുപ്പിന്റെ വോട്ടെണ്ണൽ തുടങ്ങി. ആദ്യം എണ്ണുന്നത് പോസ്റ്റൽ വോട്ടുകള്‍.
പുതുപ്പള്ളി ഉപതിരഞ്ഞെടുപ്പിന്റെ വോട്ടെണ്ണൽ തുടങ്ങാൻ വൈകുന്നു. എട്ട് മണിക്ക് വോട്ടെണ്ണൽ ആരംഭിക്കില്ല. സ്ട്രോങ്ങ് റൂമിൽ നിന്ന് ഇതുവരെ വോട്ടിംഗ് മെഷീനുകൾ പുറത്തേക്ക് എത്തിച്ചിട്ടില്ല. ഇതിനായുള്ള നടപടിക്രമങ്ങൾ പൂർത്തിയായിട്ടില്ല. അതുകൊണ്ടാണ് വോട്ടെണ്ണൽ വൈകുന്നത്.
സ്ട്രോങ്ങ് റൂം തുറന്നു
പുതുപ്പള്ളി ഉപതെരഞ്ഞെടുപ്പിന്റെ ആദ്യ ഫല സൂചനകള്‍ 8.15 ഓടെ അറിയാം. സ്ട്രോങ്ങ് റൂം തുറന്നു. ആദ്യം എണ്ണുക പോസ്റ്റല്‍ വോട്ടുകള്‍
വോട്ടെണ്ണൽ ക്രമം പഞ്ചായത്ത് അനുസരിച്ച് : അകലക്കുന്നം, കൂരോപ്പട, മണർക്കാട്, പാമ്പാടി, പുതുപ്പള്ളി, മീനടം, വാകത്താനം.
വോട്ടെണ്ണുന്നതിനായി 20 മേശകളാണ് ക്രമീകരിച്ചിരിക്കുന്നത്. 14 മേശകളിൽ വോട്ടിംഗ് യന്ത്രം സ്ഥാപിച്ചിട്ടുണ്ട്. അഞ്ച് മേശകളിൽ തപാൽ വോട്ടും ഒരു മേശയിൽ സർവീസ് വോട്ടുകളും എണ്ണും. 13 റൗണ്ടുകളിലായാണ് വോട്ടെണ്ണൽ നടക്കുക. ആദ്യ റൗണ്ടിൽ എണ്ണുക 20,000 ത്തോളം വോട്ടുകളാണ് എണ്ണുക. ഒന്ന് മുതൽ 14 വരെയുള്ള ബൂത്തുകളിലെ വോട്ടുകളാണ് ആദ്യ റൗണ്ടിൽ എണ്ണുന്നത്.
1,28,535 പേരാണ് പുതുപ്പള്ളിയിൽ വിധിയെഴുതിയത്. ഇതിൽ സ്ത്രീവോട്ടർമാരാണ് കൂടുതൽ. 64,455 പേർ സ്ത്രീകളും 64,078 പേർ പുരുഷന്മാരും രണ്ട് പേർ ട്രൻസ്ജൻഡറുമാണ്.
പുതുപ്പള്ളി നിയമസഭാ മണ്ഡലത്തിലേക്കുള്ള ഉപതിരഞ്ഞെടുപ്പിന്റെ ആദ്യ ഫലസൂചന ഒൻപതോടെ ലഭിക്കും. കോട്ടയം ബസേലിയസ് കോളജിൽ രാവിലെ 8 മുതൽ പോസ്റ്റൽ വോട്ടുകൾ എണ്ണിത്തുടങ്ങും . പിന്നാലെ എട്ടരയോടെ ഇലക്ട്രോണിക് വോട്ടിങ് യന്ത്രത്തിലെ വോട്ടുകൾ എണ്ണിത്തുടങ്ങും. പത്തോടെ ഫലം അറിയാമെന്നാണു കരുതുന്നത്. 7 സ്ഥാനാർഥികളാണ് മത്സരരംഗത്തുള്ളത്. 72.86% പേർ വോട്ട് ചെയ്തെന്ന് ഔദ്യോഗിക കണക്ക്.