തൃശൂര്‍ : പാലിയേക്കര ടോള്‍ പ്ലാസയില്‍ ഇഡി റെയ്ഡ്. ദേശീയപാത നിർമ്മാണവുമായി ബന്ധപ്പെട്ട സാമ്പത്തിക ക്രമക്കേട് പരാതികളുടെ പശ്ചാത്തലത്തിലാണ് എന്‍ഫോഴ്സ്മെന്റ് പരിശോധന. രാവിലെ പത്തിനാണ് പരിശോധന ആരംഭിച്ചത്.
ടോൾ പ്ലാസയുമായി ബന്ധപ്പെട്ട ദേശീയപാതയുടെ സര്‍വീസ് റോഡ് നിര്‍മ്മാണം, പരസ്യ ബോര്‍ഡുകള്‍ തുടങ്ങിയവയിൽ ഒരു കോടിയിലേറെ രൂപയുടെ അനധികൃത ഇടപാടുകള്‍ നടന്നുവെന്നായിരുന്നു പരാതി ഉയര്‍ന്നിരുന്നത്. ഇതില്‍ സിബിഐ കേസും രജിസ്റ്റര്‍ ചെയ്തിരുന്നു. ഇതിനിടെയാണ് ഈ ഇടപാടുകളുടെ മറവില്‍ കള്ളപ്പണ ഇടപാടുകള്‍ നടന്നിട്ടുണ്ടോയെന്ന് ഇഡി പരിശോധിക്കുന്നത്.