പത്തനംതിട്ട : ഭാര്യയെയും കുഞ്ഞിനെയും വെട്ടിപ്പരിക്കേല്‍പ്പിച്ച ശേഷം യുവാവ് ആത്മഹത്യ ചെയ്തു. നടുകുന്ന് സ്വദേശി രൂപേഷ് ആണ് മരിച്ചത്. സ്വയം തീകൊളുത്തി ഇയാള്‍ ജീവനൊടുക്കുകയായിരുന്നെന്ന് പൊലീസ് പറഞ്ഞു. പത്തനാപുരം നടുകുന്നില്‍ ആണ് സംഭവം.
ആക്രമണത്തില്‍ സാരമായി പരിക്കേറ്റ 27കാരിയായ അഞ്ജു, പത്തുവയസുകാരിയായ മകള്‍ അരുഷ്മ എന്നിവരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ആക്രമണത്തിനും ആത്മഹത്യക്കും പിന്നില്‍ കുടുംബവഴക്കാണ് കാരണമെന്ന് പൊലീസ് പറഞ്ഞു.
ഇന്ന് പുലര്‍ച്ചെ മൂന്ന് മണിയോടെയാണ് രൂപേഷ് ഭാര്യയെയും മകളെയും വെട്ടിപ്പരിക്കേല്‍പ്പിച്ചത്. അതിനുശേഷം സ്വയം തീകൊളുത്തുകയായിരുന്നു. നിലവിളി കേട്ട് ഓടിയെത്തിയ നാട്ടുകാര്‍ രൂപേഷിനെ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന് രക്ഷിക്കാനായില്ല. നടുകുന്നത്ത് വാടകയ്ക്ക് താമസിക്കുകയായിരുന്നു രൂപേഷും കുടുംബവും. ഇയാള്‍ ഓട്ടോറിക്ഷ ഡ്രൈവറാണ്. ഇരുവരുടെതും പ്രണയവിവാഹമായിരുന്നെന്നും നാട്ടുകാര്‍ പറഞ്ഞു.
രൂപേഷിന്റെ മൃതദേഹം പുനലൂര്‍ താലൂക്ക് ആശുപത്രിയിലെ മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കുകയാണ്. സംഭവത്തില്‍ പത്തനാപുരം പൊലീസ് അന്വേഷണം ആരംഭിച്ചു.