കല്‍പ്പറ്റ : മുഖ്യമന്ത്രി പിണറായി വിജയന് നേതൃത്വത്തില്‍ നടത്തുന്ന നവകേരള സദസ് തടയുമെന്ന് ഭീഷണിക്കത്ത്. വയനാട് ജില്ലാ കലക്ടറേറ്റിലാണ് ഭീഷണിക്കത്ത് ലഭിച്ചത്. സിപിഎം(എല്‍) ന്റെ പേരിലാണ് ഓഫീസില്‍ കത്ത് ലഭിച്ചത്. ഭീഷണിക്കത്ത് ലഭിച്ച കാര്യം വയനാട് എസ്പി സ്ഥീരികരിച്ചു. രണ്ടു കത്തുകളാണ് വന്നത്. രണ്ടും വെവ്വേറെ കയ്യക്ഷരമാണെന്നും പൊലീസ് കൂട്ടിച്ചേർത്തു. സംഭവത്തില്‍ അന്വേഷണം ആരംഭിച്ചു.