കൊൽക്കത്ത: പഞ്ചായത്ത് തെരഞ്ഞെടുപ്പ് നടക്കുന്ന ബംഗാളില്‍ വോട്ടെടുപ്പിന്റെ ആദ്യ മണിക്കൂറില്‍ തന്നെ വ്യാപക അക്രമം. മൂന്ന് പ്രവര്‍ത്തകര്‍ കൊല്ലപ്പെട്ടതായും രണ്ട് പേര്‍ക്ക് വെടിയേറ്റതായും തൃണമൂല്‍ കോണ്‍ഗ്രസ് ട്വിറ്ററിലൂടെ അറിയിച്ചു.റെജിനഗര്‍, തുഫാന്ഗഞ്ച്, ഖാര്‍ഗ്രാം എന്നീ സ്ഥലങ്ങളിലായി മൂന്ന് പേര് കൊല്ലപ്പെട്ടെന്നാണ് വിവരം. രണ്ടു കോൺഗ്രസ് പ്രവർത്തകരും ഒരു ബി ജെ പി പ്രവർത്തകനും കൊല്ലപ്പെട്ടതായും റിപ്പോർട്ടുകളുണ്ട്.
വെടിയേറ്റ രണ്ട് പ്രവര്‍ത്തകരുടെ നില ഗുരുതരമാണെന്നും തൃണമൂല്‍ അറിയിച്ചു. സിപിഎമ്മും കോണ്‍ഗ്രസും ബിജെപിയും ചേര്‍ന്ന് വ്യാപക അക്രമം നടത്തുകയാണെന്നും തൃണമൂല്‍ ആരോപിച്ചു.സംസ്ഥാനത്ത് പലയിടത്തും വിവിധ പാര്‍ട്ടികളുടെ പ്രവര്‍ത്തകര്‍ തമ്മില്‍ ഏറ്റുമുട്ടി. കൂച്ച് ബീഹാറിലെ പോളിംഗ് ബൂത്തില്‍ നടന്ന അക്രമത്തില്‍ ബാലറ്റ് പേപ്പറുകള്‍ അടക്കം കത്തിച്ചു. പോളിംഗ് സ്റ്റേഷന് അടിച്ച് തകര്‍ത്തിട്ടുണ്ട്. നന്ദിഗ്രാമില്‍ കേന്ദ്ര സേനയെ വിന്യസിക്കാതെ വോട്ടെടുപ്പില്‍ പങ്കെടുക്കില്ലെന്ന നിലപാടിലാണ് നാട്ടുകാര്‍.
ബംഗാളിൽ ത്രിതല പഞ്ചായത്ത് തെരഞ്ഞെടുപ്പിൽ 5.67 കോടി വോട്ടർമാരാണ് വിധിയെഴുതുക.22 ജില്ലാ പഞ്ചായത്തുകളിലെ 928 സീറ്റുകൾ, 9730 പഞ്ചായത്ത് സമിതി സീറ്റുകൾ, 63,229 ഗ്രാമപഞ്ചായത്ത് സീറ്റുകൾ എന്നിവയിലേക്കാ ണു തെരഞ്ഞെടുപ്പ്. 65,000 കേന്ദ്ര പൊലീസ് സംഘത്തെയും 70,000 സംസ്ഥാന പൊലീസ് അംഗങ്ങളുമാണു സുരക്ഷയൊരുക്കുക. 2018ൽ 90 ശതമാനം പഞ്ചായത്ത് സീറ്റുകളും 22 ജില്ലാ പഞ്ചായത്തുകളും തൃണമൂൽ നേടിയിരുന്നു.