അഹമ്മദാബാദ് : കളിക്കുന്നതിനിടെ മൂന്നു വയസുകാരി മുപ്പത് അടി താഴ്ചയുള്ള കുഴല്‍ക്കിണറില്‍ വീണു. ഗുജറാത്തിലെ ദ്വാരക ജില്ലയിലാണ് സംഭവം. തിങ്കളാഴ്ച ഉച്ചയ്ക്ക് ശേഷമായിരുന്നു അപകടം ഉണ്ടായത്. കുഴല്‍ക്കിണറില്‍ വീണ പെണ്‍കുട്ടിയെ രക്ഷപ്പെടുത്താനുള്ള ശ്രമം ത്വരിതഗതിയില്‍ പുരോഗമിക്കുകയാണ്.
സൈന്യവും പൊലീസും ചേര്‍ന്നാണ് രക്ഷാപ്രവര്‍ത്തനം നടത്തുന്നത്. അഞ്ജല്‍ സഖ്രയെന്ന കുട്ടിയാണ് അപകടത്തില്‍പ്പെട്ടതെന്ന് പൊലീസ് അറിയിച്ചു. കുട്ടി കളിക്കുന്നതിനിടെ വീടിന് മുന്നില്‍ കുഴല്‍ക്കിണറില്‍ കുട്ടി വീഴുകയായിരുന്നെന്ന് ജില്ലാ കലക്ടര്‍ അറിയിച്ചു.
കുട്ടിക്ക് ഓക്സിജന്‍ നല്‍കുന്നുണ്ട്. രക്ഷാപ്രവര്‍ത്തനത്തിനിടെ കുട്ടിയെ പത്ത് അടി ഉയര്‍ത്താന്‍ കഴിഞ്ഞതായും ജില്ലാ കലക്ടര്‍ പറഞ്ഞു.