ഇന്ദോറിലെ ഒരു ഹോട്ടലിൽ നിന്ന് ഓർഡർ ചെയ്ത വെജ് ബിരിയാണിയില്‍ നിന്ന് എല്ലിന് കഷ്ണങ്ങള്‍ ലഭിച്ചിരിക്കുകയാണ് ആകാശ് ദുബെ എന്നായാള്‍ക്ക്. തനിക്ക് ഓർഡർ ചെയ്ത ഭക്ഷണമല്ല ലഭിച്ചതെന്ന് കാട്ടി ആകാശ് ദുബെ പോലീസില്‍ പരാതി നല്കി.
മധ്യപ്രദേശിലെ ഇന്ദോറിലെ വിജയ് നഗറിന് സമീപത്ത് പ്രവര്‍ത്തിക്കുന്ന ഹോട്ടലിൽ നിന്ന് തിങ്കളാഴ്ച വെജിറ്റേറിയന്‍ ബിരിയാണിയാണ് ആകാശ് ഓർഡർ ചെയ്തത്. ഭക്ഷണം കൈയില്‍ ലഭിച്ചശേഷം തുറന്ന് നോക്കിയ ആകാശ് ഞെട്ടിപ്പോയി. വെജിറ്റേറിയന്‍ ബിരിയാണിക്കുള്ളില്‍ എല്ലിന് കഷ്ണങ്ങള്‍. അപ്പോള്‍ തന്നെ ഹോട്ടൽ അധികൃതരെ വിളിച്ച് കാര്യം ബോധിപ്പിച്ചു. ആകാശിനോട് മാപ്പ് പറഞ്ഞ ഹോട്ടല്‍ അധികൃതര്‍ പകരം വെജിറ്റേറിയന്‍ ബിരിയാണി എത്തിച്ചു നല്‍കുകയും ചെയ്തു.
എന്നാല്‍, കാര്യങ്ങള്‍ ഇവിടം കൊണ്ട് അവസാനിച്ചില്ല. തൊട്ടടുത്തുള്ള പോലീസ് സ്റ്റേഷനില്‍ പരാതി നല്‍കിയിരിക്കുകയാണ് ആകാശ്. ഹോട്ടൽ മാനേജര്‍ക്കെതിരെയാണ് പരാതി നല്‍കിയിരിക്കുന്നത്. കേസില്‍ അന്വേഷണം നടന്നുകൊണ്ടിരിക്കുകയാണെന്നും അന്വേഷണം പൂര്‍ത്തിയായ ശേഷം നടപടികള്‍ സ്വീകരിക്കുമെന്നും ഡി.സി.പി. സമ്പത്ത് ഉപാധ്യായ പറഞ്ഞു.
ഹണി റോസിന്റെ പോസ്റ്റിന് അശ്ലീല കമന്റ്; 27 പേര്‍ക്കെതിരെ കേസെടുത്ത് പൊലീസ്
Read more