ന്യൂഡൽഹി : മാധ്യമപ്രവർത്തകരെ കള്ളക്കേസിൽ ജയിലിലടച്ചാൽ സത്യം അവ്യക്തമാകില്ലെന്ന വാദവുമായി സിപിഎം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരി രംഗത്ത്. മാദ്ധ്യമപ്രവർത്തകരെ അതിരുകടന്ന രീതിയിലാണ് കൈകാര്യം ചെയ്യുന്നതെന്നും വിയോജിപ്പുകളെ ഭീഷണിപ്പെടുത്തുന്നുവെന്നും സി പി എം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരി. കർഷക സമരം നടക്കുന്ന വേളയിൽ കേന്ദ്രസർക്കാരിന്റെ ഭാഗത്തുനിന്ന് സമ്മർദമുണ്ടായെന്ന ട്വിറ്റർ സഹസ്ഥാപകൻ ജാക്ക് ഡോർസിയുടെ ആരോപണത്തിൽ പ്രതികരിക്കുകയായിരുന്നു അദ്ദേഹം.
മാദ്ധ്യമപ്രവർത്തകരെ ഭീഷണിപ്പെടുത്തുകയും കള്ളക്കേസുകളുണ്ടാക്കി ജയിലിലടക്കുകയും ചെയ്യുന്നു. മോദി സർക്കാരിന്റെ ഒരു നിഷേധത്തിനും മാദ്ധ്യമ ഉള്ളടക്കത്തിന്റെ സത്യത്തെ അവ്യക്തമാക്കാൻ കഴിയില്ലെന്നും ട്വീറ്റിലൂടെ യെച്ചൂരി പറഞ്ഞു. കേരളത്തിൽ മാദ്ധ്യമപ്രവർത്തകയ്ക്കെതിരെ കേസെടുത്തതിൽ പ്രതിഷേധം ഉയരുന്നതിനിടെയാണ് യെച്ചൂരിയുടെ പ്രതികരണം. ഇത് സംബന്ധിച്ചുള്ള ചോദ്യങ്ങൾക്ക് മറുപടി പറയാൻ യെച്ചൂരി തയ്യാറായിരുന്നുമില്ല.
The outrageous manner in which the media eco system is being manipulated. Dissent is intimidated, journalists threatened, abused and jailed on false pretext. No amount of denial by the Modi government can obfuscate the truth of doctoring media content. https://t.co/BthWgWVxpW — Sitaram Yechury (@SitaramYechury) June 13, 2023