തിരുവനന്തപുരം: ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ നടത്തിയത് നിയമസഭയോടുള്ള അവഹേളനമാണെന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ. സംഭവത്തിൽ പ്രതിപക്ഷം പ്രതിഷേധം അറിയിക്കുകയാണെന്നും സതീശൻ മാധ്യമങ്ങളോട് പറഞ്ഞു. ഗവർണർ നയപ്രഖ്യാപനപ്രസംഗത്തിന്റെ അവസാന ഖണ്ഡിക മാത്രം വായിച്ച് പ്രസംഗം അവസാനിപ്പിച്ചു മടങ്ങിയതിൽ പ്രതികരിക്കുകയായിരുന്നു സതീശൻ.
“സർക്കാരും ഗവർണറും തമ്മിൽ കുറേ നാളുകളായി നടക്കുന്ന രാഷ്ട്രീയ നാടകത്തിന്റെ പരിതാപകരമായ അന്ത്യമാണ് ഇന്ന് നിയമസഭയിൽ നടന്നത്. യഥാർത്ഥത്തിൽ സർക്കാർ തയ്യാറാക്കി കൊടുത്ത നയപ്രഖ്യാപന പ്രസംഗത്തിൽ ഒരു കാര്യവുമില്ല. ഗവണ്മെന്റിന്റെ സ്ഥിതി മുഴുവൻ പ്രതിഫലിക്കുന്ന ഒരു നയപ്രഖ്യാപന പ്രസംഗമാണ് എഴുതി തയ്യാറാക്കി കൊടുത്തത്. അതിൽ കാര്യാമായൊരു കേന്ദ്ര വിമർശനവുമില്ല. കേന്ദ്രത്തിനെതിരെ ഡൽഹിയിൽ സമരം ചെയ്യാൻ പോയ മുഖ്യമന്ത്രി കേന്ദ്ര ഏജൻസികളെ പേടിച്ച് പ്രക്ഷോഭം സമ്മേളനമാക്കി മാറ്റിയ ദയനീയമായ കാഴ്ചയാണ് കണ്ടത്”: അദ്ദേഹം പറയുന്നു.
സർക്കാരും ഗവർണറും തമ്മിൽ നാടകം നടക്കുന്നു. സർക്കാർ എപ്പോഴൊക്കെ പ്രതിരോധത്തിൽ ആകുന്നോ അപ്പോഴൊക്കെ ഗവർണർ രക്ഷിക്കാൻ എത്താറുണ്ട്. ഇവരുടെ പിണക്കം പോലും രാഷ്ട്രീയ നാടകമാണ്. മുഖ്യമന്ത്രി തെരുവിൽ പറഞ്ഞതെല്ലാം വെറുതെയാണ് എന്ന് വ്യക്തമായിരിക്കുന്നുവെന്നും വിഡി സതീശൻ കൂട്ടിച്ചേർത്തു.വാചക കസർത്ത് മാത്രം നടത്തി പൊള്ളയായ കാര്യങ്ങൾ മാത്രമാണ് നയപ്രഖ്യാപനത്തിലുള്ളതെന്നും സതീശൻ പറഞ്ഞു.
ഗവർണർ വരുന്നതും വാണം വിട്ടതുപോലെ പോകുന്നതും കണ്ടു, വിമർശിച്ച് കുഞ്ഞാലിക്കുട്ടി
January 25, 2024വൻ മാറ്റം ; ചരിത്രത്തിലാദ്യമായി സൗദിയിൽ മദ്യശാല തുറക്കുന്നു
January 25, 2024തിരുവനന്തപുരം: ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ നടത്തിയത് നിയമസഭയോടുള്ള അവഹേളനമാണെന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ. സംഭവത്തിൽ പ്രതിപക്ഷം പ്രതിഷേധം അറിയിക്കുകയാണെന്നും സതീശൻ മാധ്യമങ്ങളോട് പറഞ്ഞു. ഗവർണർ നയപ്രഖ്യാപനപ്രസംഗത്തിന്റെ അവസാന ഖണ്ഡിക മാത്രം വായിച്ച് പ്രസംഗം അവസാനിപ്പിച്ചു മടങ്ങിയതിൽ പ്രതികരിക്കുകയായിരുന്നു സതീശൻ.
“സർക്കാരും ഗവർണറും തമ്മിൽ കുറേ നാളുകളായി നടക്കുന്ന രാഷ്ട്രീയ നാടകത്തിന്റെ പരിതാപകരമായ അന്ത്യമാണ് ഇന്ന് നിയമസഭയിൽ നടന്നത്. യഥാർത്ഥത്തിൽ സർക്കാർ തയ്യാറാക്കി കൊടുത്ത നയപ്രഖ്യാപന പ്രസംഗത്തിൽ ഒരു കാര്യവുമില്ല. ഗവണ്മെന്റിന്റെ സ്ഥിതി മുഴുവൻ പ്രതിഫലിക്കുന്ന ഒരു നയപ്രഖ്യാപന പ്രസംഗമാണ് എഴുതി തയ്യാറാക്കി കൊടുത്തത്. അതിൽ കാര്യാമായൊരു കേന്ദ്ര വിമർശനവുമില്ല. കേന്ദ്രത്തിനെതിരെ ഡൽഹിയിൽ സമരം ചെയ്യാൻ പോയ മുഖ്യമന്ത്രി കേന്ദ്ര ഏജൻസികളെ പേടിച്ച് പ്രക്ഷോഭം സമ്മേളനമാക്കി മാറ്റിയ ദയനീയമായ കാഴ്ചയാണ് കണ്ടത്”: അദ്ദേഹം പറയുന്നു.
Related posts
2025ലെ ഫോബ്സ് ശതകോടീശ്വര പട്ടിക : ഇലോൺ മസ്ക് ഒന്നാമൻ, ഇന്ത്യക്കാരിൽ മുകേഷ് അംബാനി, മലയാളി എം.എ യൂസഫലി
Read more
വഖഫ് ബിൽ : ക്രൈസ്തവരെ മതേതരത്വം പഠിപ്പിക്കേണ്ട; കോൺഗ്രസിനേയും സിപിഐഎമിനേയും വിമർശിച്ച് ദീപിക
Read more
ഗോകുലം ഗോപാലന്റെ ഓഫീസില് ഇ ഡി റെയ്ഡ്
Read more
പകരച്ചുങ്കം : അമേരിക്കൻ ഓഹരി വിപണിയിൽ വൻ ഇടിവ്
Read more